|    Dec 15 Sat, 2018 1:11 am
FLASH NEWS
Home   >  Todays Paper  >  page 11  >  

വിജയക്കുതിപ്പില്‍ യുവന്റസ്

Published : 3rd December 2018 | Posted By: kasim kzm

റോം: ഇറ്റാലിയന്‍ ലീഗ് സിരി എയില്‍ യുവന്റസ് വിജയക്കുതിപ്പ് തുടരുന്നു. സീസണില്‍ ഉജ്ജ്വല ഫോമില്‍ കളിക്കുന്ന യുവന്റസ് 14ാം റൗണ്ട് മല്‍സരത്തില്‍ ഫിയൊറെന്റീനയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ക്കുകയായിരുന്നു.
റോഡ്രിഗോ ബെന്റന്‍കര്‍(31), ജിയോര്‍ജിയോ ചില്ലെയ്‌നി(69), പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(79ാം മിനിറ്റ്), എന്നിവരാണ് ഫിയൊറെന്റീനയ്‌ക്കെതിരേ യുവന്റസിനു വേണ്ടി വലക്കുലുക്കിയത്.
ഇറ്റാലിയന്‍ ലീഗില്‍ റൊണാള്‍ഡോയുടെ 10ാം ഗോള്‍ നേട്ടം കൂടിയായിരുന്നു ഇത്. ലീഗിലെ 14 മല്‍സരങ്ങളില്‍ നിന്ന് യുവന്റസിന്റെ 13ാം വിജയം കൂടിയാണിത്.
ഒരു കളിയില്‍ മാത്രമാണ് യുവന്റസിന്റെ വിജയത്തിന് സമനിലയുമായി എതിരാളികള്‍ക്ക് തടയിടാനായത്. 40 പോയിന്റുമായി ലീഗില്‍ ബഹുദൂരം മുന്നിലാണ് യുവന്റസ്.
13 മല്‍സരങ്ങളില്‍ നിന്ന് 29 പോയിന്റ് മാത്രമാണ് രണ്ടാം സ്ഥാനക്കാരായ നാപ്പോളിക്കുള്ളത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss