|    Nov 16 Fri, 2018 1:49 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വിജയം 2019ന്റെ ടീസര്‍: കോണ്‍ഗ്രസ്

Published : 7th November 2018 | Posted By: kasim kzm

ബംഗളൂരു: കര്‍ണാടകയിലെ ലോക്‌സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലെ വന്‍ ജയം 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ടീസറാണെന്ന് കോണ്‍ഗ്രസ്. അടുത്ത വര്‍ഷം ബിജെപിക്ക് എന്തു ലഭിക്കുമെന്നതിന്റെ ടീസറാണിതെന്ന് വിജയമാഘോഷിച്ചുകൊണ്ട് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
ജയത്തില്‍ പങ്കുവഹിച്ച കോണ്‍ഗ്രസ്സിന്റെയും ജെഡിഎസിന്റെയും എല്ലാ സംസ്ഥാന, ദേശീയ നേതാക്കളെയും അഭിനന്ദിക്കു—ന്നുവെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാര സ്വാമി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 28 സീറ്റിലും കോണ്‍ഗ്രസ്സിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
അതേസമയം കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ പരാജയത്തില്‍ കോണ്‍ഗ്രസ്സിനെയും ജെഡിഎസിനെയും കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ വിജയം പണവും കായികബലവും ഉപയോഗിച്ചാണെന്ന് യെദ്യൂരപ്പ ആരോപിച്ചു. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ ഒരുക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 22, 23 സീറ്റുകള്‍ ബിജെപി നേടും
കോണ്‍ഗ്രസ്സും ജെഡിഎസും ഗൂഢാലോചനകള്‍ നടത്തുന്നതില്‍ വിദഗ്ധരാണെന്നാണ് ഉപതിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു.
ശിവമോഗയില്‍ ബിജെപിക്ക് സീറ്റ് നിലനിര്‍ത്താനായെങ്കിലും പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ ബെല്ലാരിയില്‍ കോണ്‍ഗ്രസ്സിനോടു വലിയ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്.
ജമാഖണ്ഡി നിയമസഭാ സീറ്റും ബിജെപിക്ക് നഷ്ടമായി. മാണ്ഡ്യയും രാമനഗരയും ജെഡിഎസും നേടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss