|    Jan 24 Tue, 2017 8:45 pm
FLASH NEWS

വിജയം വ്യക്തികളുടേതല്ല, പാര്‍ട്ടിയുടേത്: കോടിയേരി

Published : 20th March 2016 | Posted By: SMR

തിരുവനന്തപുരം: എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കുണ്ടാവുന്ന വിജയം ഒരു വ്യക്തിയുടെ മാത്രം വിജയമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് വ്യക്തികളെ കേന്ദ്രീകരിച്ച് നടക്കുന്ന ചര്‍ച്ചകള്‍ പാര്‍ട്ടിയുടെ മേല്‍ക്കൈ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി തീരുമാനത്തിനെതിരേ നടക്കുന്ന പ്രതിഷേധങ്ങള്‍ എല്‍ഡിഎഫിന്റെ വിജയ സാധ്യതകളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സിപിഎം സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. തിരുവനന്തപുരം കാട്ടായിക്കോണത്തെ ബിജെപി അക്രമങ്ങള്‍ക്ക് പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 49 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക