|    Apr 29 Sat, 2017 4:55 pm
FLASH NEWS

വിജയം പിടിച്ചടക്കി ഇംഗ്ലണ്ട്

Published : 25th October 2016 | Posted By: SMR

ചിറ്റഗോങ്: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനു ജയം. 22 റണ്‍സിനാണ് ആതിഥേയരായ ബംഗ്ലാ കടുവകളെ ഇംഗ്ലണ്ട് മുട്ടുകുത്തിച്ചത്. കളിയുടെ അവസാനദിനം രണ്ടു വിക്കറ്റുകള്‍ ശേഷിക്കേ ജയിക്കാന്‍ 33 റണ്‍സ് വേണ്ടിയിരുന്ന ബംഗ്ലാദേശിന് 11 റണ്‍സ് കൂട്ടിച്ചേര്‍ക്കാനേ ആയുള്ളൂ.
രണ്ടാമിന്നിങ്‌സില്‍ 286 വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശിനു 263 റണ്‍സെടുക്കുമ്പോഴേക്കും ബാറ്റ്‌സ്മാന്‍മാര്‍ കൂടാരംകയറി.
സാബിര്‍ റഹ്മാന്‍ പുറത്താവാതെ 64 റണ്‍സെടുത്ത് പൊരുതിനോക്കിയെങ്കിലും ഫലമുണ്ടായില്ല. അവസാനത്തെ രണ്ടു വിക്കറ്റുകള്‍ തുടര്‍ച്ചയായി പിഴുത് ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിനു വിജയം സമ്മാനിച്ചത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day