|    Jun 23 Sat, 2018 6:29 am
FLASH NEWS
Home   >  Sports  >  Football  >  

വിജയം തുടര്‍ന്ന് റയല്‍ മാഡ്രിഡ്

Published : 29th April 2018 | Posted By: vishnu vis

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ വിജയം തുടര്‍ന്ന് റയല്‍ മാഡ്രിഡ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും സെര്‍ജിയോ റാമോസും റയല്‍ നിരയില്‍ ഇറങ്ങാതിരുന്ന മല്‍സരത്തില്‍ ലെഗാനെസിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡ് തകര്‍ത്തത്. ആദ്യ പകുതിയിലാണ് റയല്‍ രണ്ട് ഗോളുകളും നേടിയത്. എട്ടാം മിനിറ്റില്‍ ഗാരത് ബെയ്‌ലും 45ാം മിനിറ്റില്‍ മായൊരാളുമാണ് റയലിനായി വലകുലുക്കിയത്. 65 ആം മിനുട്ടില്‍ ബ്രോസ്‌നഷിലൂടെയാണ് ലെഗാനസ് തങ്ങളുടെ ആശ്വാസ ഗോള്‍ നേടിയത്. ലെഗാനസിനെതിരായ ഗോള്‍ നേട്ടത്തോടെ നാല് സീസണുകളിലും 15 ഗോളുകളിലധികം നേടുന്ന താരമായി ബെയ്ല്‍ മാറി.
ജയത്തോടെ 71 പോയിന്റുകളുമായി റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്ത് തുടരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss