|    Jan 19 Thu, 2017 5:51 am
FLASH NEWS

വിചാരണ തുടരുന്നു, മുംബൈ ആക്രമണം 2007ല്‍ തീരുമാനിച്ചതെന്ന് ഹെഡ്‌ലി

Published : 9th February 2016 | Posted By: G.A.G

മുംബൈ:  2007ലെ മുംബൈ ആക്രമണം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ കേസിലെ പ്രതി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി വെളിപ്പെടുത്തി. ഡോ. താഹാവൂര്‍ ഹുസൈന്‍ റാണയുടെ സഹായത്താല്‍ മുംബൈയില്‍ താന്‍ ഒരു ഓഫീസ് സ്ഥാപിച്ചിരുന്നതായും സിദ്ധിവിനായക് ക്ഷേത്രം, താജ്മഹല്‍ പാലസ് ഹോട്ടല്‍, നാവിക-വ്യോമ സ്‌റ്റേഷനുകള്‍, മഹാരാഷ്ട്ര പോലിസ് ആസ്ഥാനം ഒബറോയ് ഹോട്ടല്‍, സി എസ് ടി തുടങ്ങിയ കേന്ദ്രങ്ങള്‍ താന്‍ പരിശോധിച്ചതായും ഹെഡ്‌ലി മൊഴി നല്‍കിയതായാണ് റിപോര്‍ട്ടുകള്‍.
അമേരിക്കയില്‍ നിന്ന്് വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തുന്ന കേസിന്റെ വിചാരണയ്ക്കിടെയാണ് ഹെഡ്‌ലി മൊഴിനല്‍കിയത്.
താജ് ഹോട്ടലിന്റെ ഒന്നും രണ്ടും നിലകളുടെ വീഡിയോയും ഫോട്ടോകളും താന്‍ എടുത്തിരുന്നു. എന്നാല്‍ താജ് ആക്രമിക്കപ്പെടുമെന്ന് അറിയാതെയായിരുന്നു ഇത്. ഇത് ശരിവെച്ചുകൊണ്ട് താജിലെ സന്ദര്‍ശക രജിസ്റ്ററില്‍ നിന്നുള്ള തന്റെ ഒപ്പ് ഹെഡ്‌ലി തിരിച്ചറിഞ്ഞു. തനിക്ക്് ലഷ്‌കറുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്  ഭാര്യ ഫൈസ ഔത്തുല്ല ഇസ്‌ലാമാബാദിലെ യുഎസ് എംബസ്സിയില്‍ പരാതിനല്‍കിയതായും ഹെഡ്‌ലി പറഞ്ഞു.

പാകിസ്താനിലെ യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന് കീഴിലാണ് ലഷ്‌കര്‍, ജെയ്ഷ് എ മുഹമദ്, ഹിസ്ബുള്‍ മുജാഹിദീന്‍ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇന്ത്യയാണ് ഇവരുടെ ലക്ഷ്യമെന്നും ഹെഡ്‌ലി പറഞ്ഞു. ലാഹോറിന് നൂറുമൈല്‍ അകലെയുള്ള ഒരിടത്ത്് സംഘടനാപ്രവര്‍ത്തകരുടെ ഒരു യോഗത്തില്‍ വെച്ച്്് ജെയ്ഷ് തലവന്‍ മൗലാനാ മസൂദ് അസ്ഹറിനെ കണ്ടിരുന്നു.
മുംബൈയില്‍ ആക്രമണം നടത്താനുള്ള തീരുമാനം 2007ല്‍ എടുത്തതാണ്. പാകിസ്താനിലെ മുസഫറാബാദില്‍ നടന്ന യോഗത്തില്‍ വച്ച് തന്നോട് മുംബൈയില്‍ ചെന്ന്് താജ് ഹോട്ടലിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പ്രതിരോധ ശാസ്ത്രജ്ഞരുടെ യോഗം നടത്താന്‍ നിശ്ചയിച്ചിരുന്ന കോണ്‍ഫറന്‍സ് ഹാള്‍ കാര്യമായി ശ്രദ്ധിക്കാനായിരുന്നു നിര്‍ദേശം.
ലഷ്‌കറിന് മേലുള്ള നിരോധനം നീക്കുന്നതിന് അമേരിക്കയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ താന്‍ ഹഫീസ് സെയ്ദിനോട് ഉപദേശിച്ചിരുന്നതായും ഹെഡ്‌ലി അവകാശപ്പെട്ടു.
ഇന്ത്യന്‍ കരസേനയില്‍ നുഴഞ്ഞുകയറി ഐഎസ് ഐയ്ക്കുവേണ്ടി റിക്രൂട്ട്‌മെന്റ് നടത്താനുള്ള ദൗത്യവും തന്നെ ഏല്‍പ്പിച്ചിരുന്നുവെന്ന് ഹെഡ്‌ലി പറഞ്ഞു. പാകിസ്താനിലെ ഒരു റിട്ടയേഡ് മേജര്‍ അല്‍ഖായിദയില്‍ ചേര്‍ന്ന് ലഷ്‌കര്‍ പ്രവര്‍ത്തകര്‍ക്ക് ആയുധപരിശീലനം നല്‍കാന്‍ സഹായിച്ചതായി ഹെഡ്‌ലി വെളിപ്പെടുത്തിയതായും മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 148 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക