|    Jan 21 Sat, 2017 7:33 am
FLASH NEWS

വിഘടനവാദി പ്രയോഗം: വക്കീലിന് കോടതിയുടെ താക്കീത്

Published : 16th September 2016 | Posted By: SMR

ന്യൂഡല്‍ഹി: കശ്മീരിലെ ഹുര്‍റിയത്ത് കോണ്‍ഫറന്‍സ് നേതാക്കളെ വിഘടനവാദികളെന്നു വിശേഷിപ്പിച്ചതിനും ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നു പറഞ്ഞതിനും അഭിഭാഷകനെ സുപ്രിംകോടതി ശാസിച്ചു. ഹുര്‍റിയത്ത് നേതാക്കളുടെ സുരക്ഷയ്ക്കും താമസത്തിനുമായി സര്‍ക്കാര്‍ വന്‍തുക ചെലവിട്ടെന്നും ഇതു ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് അഡ്വ. എം എല്‍ ശര്‍മ സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഇടപെടല്‍. വീക്ഷണത്തിന് അനുസരിച്ചാണ് ഒരു വിഭാഗത്തെ വിഘടനവാദികളെന്നു വിശേഷിപ്പിക്കാറുള്ളത്. ഇത്തരം പദപ്രയോഗങ്ങള്‍ കോടതിയില്‍ ഉപയോഗിക്കരുത്. തെളിവുകളില്ലാതെ ഒരാള്‍ ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന് ആരോപിക്കരുത്. കശ്മീരിന്റെ സുരക്ഷയ്ക്കു സഹായം നല്‍കുന്നത് കേന്ദ്രത്തിന്റെ  പരമാധികാരമാണെന്നും  ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക