|    Dec 13 Thu, 2018 12:45 am
FLASH NEWS

വിഗ്രഹം തകര്‍ത്തത് കലാപമുണ്ടാക്കാനുള്ള ഫാഷിസ്റ്റ് അജണ്ട: യൂത്ത് ലീഗ്

Published : 30th May 2017 | Posted By: fsq

 

മലപ്പുറം: നിലമ്പൂരില്‍ പൂക്കോട്ടുപാടം വില്വത്ത് ശിവക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവം ജില്ലയില്‍ സാമൂദായിക സംഘര്‍ഷമുണ്ടാക്കാനുള്ള ഫാഷിസ്റ്റുകള്‍ നടത്തി വരുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും ഗൂഢാലോചനയിലേയും ഒരിനം മാത്രമാണ്. മുമ്പ് താനൂരില്‍ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രക്ക് ബോംബ് എറിയാന്‍ പദ്ധതി തയ്യാറാക്കിയതു മുതല്‍ തിരൂരിലെ യാസര്‍, കൊടിഞ്ഞിയിലെ ഫൈസല്‍ എന്നീകൊലപാതകങ്ങളും ഇതിനുദാഹരണമാണ്.  ഫാഷിസ്റ്റുകളുടെ ഹീനമായ ഈ ഭിന്നിപ്പിക്കല്‍ തന്ത്രത്തിനെതിരെ ജില്ലയിലെ മത വിഭാഗങ്ങള്‍ ഒറ്റക്കെട്ടായി ജാഗ്രത പുലര്‍ത്തണം. സംഭവം വൈകാരികമാകാതിരിക്കാന്‍ ശിവക്ഷേത്രം നടത്തിപ്പു ഭാരവാഹികളും അന്നാട്ടുകാരും കാണിച്ച പക്വമായ ഇടപെടലിനെ നാഷണല്‍ യൂത്ത് ലീഗ് അഭിനന്ദിച്ചു. വിഗ്രഹ ധ്വംസനത്തിന് പിടിക്കപ്പെട്ട പ്രതിയുടെ പേരില്‍ കാപ്പ ചുമത്തുകയും സംഭവത്തിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരുകയും വേണമെന്ന് നാഷണല്‍ യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. അബ്ദുല്ല പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. മുജീബ് പുള്ളാട്ട് സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss