|    Oct 22 Sun, 2017 6:46 am
Home   >  Todays Paper  >  Page 1  >  

വിക്രം സമ്പത്ത് സാഹിത്യോല്‍സവം ഡയറക്ടര്‍ സ്ഥാനം രാജിവച്ചു

Published : 30th November 2015 | Posted By: SMR

ബംഗളൂരു: സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് വിക്രം സമ്പത്ത് ബംഗളൂരു സാഹിത്യോല്‍സവം ഡയറക്ടര്‍ സ്ഥാനം രാജിവച്ചു. എഴുത്തുകാര്‍ അവാര്‍ഡ് തിരിച്ചുകൊടുത്ത പ്രശ്‌നത്തില്‍ സമ്പത്ത് നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിച്ച് കന്നട എഴുത്തുകാരായ ടി കെ ദയാനന്ദ്, ആരിഫ് രാജ, ഡി എല്‍ നാഗഭൂഷണ തുടങ്ങിയവര്‍ സാഹിത്യോല്‍സവം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സമ്പത്ത് ഡയറക്ടര്‍ സ്ഥാനം രാജിവച്ചത്. സാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചുനല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും സമ്പത്ത് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക