|    Dec 11 Mon, 2017 6:45 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

വിക്ടോറിയ ഓപണ്‍ സ്‌ക്വാഷ്: ഹരീന്ദര്‍ പാല്‍ സെമിയില്‍

Published : 15th July 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ആസ്‌ത്രേലിയയിലെ മെല്‍ബെണില്‍ നടക്കുന്ന പിഎസ്എ വേള്‍ഡ് ടൂര്‍ വിക്ടോറിയ ഓപണ്‍ സ്‌ക്വാഷ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരം ഹരീന്ദര്‍ പാല്‍ സന്തു മുന്നേറ്റം തുടരുന്നു. ക്വാര്‍ട്ടര്‍ ഫൈനലിലും മികച്ച ജയം നേടിയ 28കാരനായ ഹരീന്ദര്‍ അവസാന നാല് റൗണ്ടില്‍ കടന്നു. ഏഴാം സീഡ് ആസ്‌ത്രേലിയയുടെ റിസ് ഡൗളിങിനെയാണ് നാലാം സീഡായ ഹരീന്ദര്‍ തോല്‍പിച്ചത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ജയം. സ്‌കോര്‍: 11-4, 11-8, 11-5. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സൗത്ത് ആസ്‌ത്രേലിയന്‍ ഓപണ്‍ ഫൈനലില്‍ ഹരീന്ദര്‍ റിസ് ഡൗളിങിനെ തോല്‍പിച്ചിരുന്നു. രണ്ടാം സീഡ് നെതര്‍ലന്‍ഡിന്‍സിന്റെ പീഡ്രോ ഷ്വീര്‍ട്മാനാണ് സെമിയില്‍ ഹരീന്ദറിന്റെ എതിരാളി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക