|    Feb 20 Tue, 2018 10:57 am
FLASH NEWS
Home   >  Todays Paper  >  page 9  >  

വിക്കിലീക്‌സിന് വിവരങ്ങള്‍ ചോര്‍ത്തല്‍ : മാന്നിങിന് ഒബാമയുടെ ശിക്ഷയിളവ്

Published : 19th January 2017 | Posted By: fsq

 

വാഷിങ്ടണ്‍: വിക്കിലീക്‌സിന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ ജയില്‍വാസമനുഭവിക്കുന്ന മുന്‍ യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥ ചെല്‍സി മാന്നിങിന് പ്രസിഡന്റ്് ഒബാമ ശിക്ഷയില്‍ ഇളവു നല്‍കി.  2010ല്‍ പിടിക്കപ്പെട്ട ഇവര്‍ക്ക് 35 വര്‍ഷത്തെ തടവാണ് ശിക്ഷയായി ലഭിച്ചത്. ശിക്ഷാ ഇളവു പ്രകാരം ചെല്‍സി മെയ് 17നു മോചിതയാവും. നയതന്ത്ര രഹസ്യങ്ങള്‍ വിക്കിലീക്‌സിന് ചോര്‍ത്തി നല്‍കിയെന്നതായിരുന്നു ഇവര്‍ക്കെതിരായ കുറ്റം. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ രഹസ്യം ചോര്‍ത്തലായിരുന്നു അത്. പുരുഷ സൈനിക ജയിലില്‍ കഴിയുന്ന ഭിന്ന ലിംഗക്കാരിയായ ഇവര്‍ കഴിഞ്ഞവര്‍ഷം രണ്ടു തവണ ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. പ്രസിഡന്റ് സ്ഥാനം ഒഴിയുന്ന ഒബാമ തന്റെ അവസാനത്തെ ഔദ്യോഗിക നടപടിയായി 209 പേര്‍ക്ക് ശിക്ഷാ ഇളവും 64 പേര്‍ക്ക് പൊതുമാപ്പും നല്‍കി. എന്നാല്‍, വിവരങ്ങള്‍ പുറത്തുവിട്ട എന്‍എസ്എ മുന്‍ കോണ്‍ട്രാക്ടര്‍ എഡ്വേഡ് സ്‌നോഡന് ശിക്ഷാ ഇളവോ മാപ്പോ നല്‍കിയിട്ടില്ല. ചെല്‍സിക്ക് ശിക്ഷാ ഇളവ് നല്‍കിയ ഒബാമയ്ക്ക് സ്‌നോഡന്‍ ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. എന്നാല്‍, ശിക്ഷാ ഇളവു നല്‍കിയത് ഗുരുതരമായ വീഴ്ചയാണെന്നും ഇത് ചാരവൃത്തി പ്രോല്‍സാഹിപ്പിക്കപ്പെടാന്‍ ഇടയാക്കുമെന്നും റിപബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ മക്കയ്ന്‍ ആരോപിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss