|    Sep 24 Mon, 2018 5:39 pm
FLASH NEWS
Home   >  Kerala   >  

വിക്കിപീഡിയയില്‍ ‘ഉള്ളിസുര’യായി കെ സുരേന്ദ്രന്‍

Published : 30th May 2017 | Posted By: shins

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഇരട്ടപ്പേരു നല്‍കി വിക്കിപീഡിയ. വിക്കിപീഡിയയില്‍ നല്‍കിയിരിക്കുന്ന സുരേന്ദ്രന്റെ പ്രൊഫൈലിലാണ് പേരിനൊപ്പം ബ്രായ്ക്കറ്റില്‍ ‘ഉള്ളിസുര’ എന്നും നല്‍കിയത്. സുരേന്ദ്രന്‍ ബീഫ് കഴിച്ചെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രവും പ്രൊഫൈലില്‍ നല്‍കിയിട്ടുണ്ട്. സംഗതി വിവാദമായതോടെ പ്രൊഫൈല്‍ തിരുത്തപ്പെട്ടു. ‘ഉള്ളിസുര’ എന്നതിനു പകരം പൊളിറ്റിഷ്യന്‍ എന്നു മാറ്റുകയും വിവാദ ചിത്രത്തിനു പകരം മറ്റൊരു ചിത്രം ചേര്‍ക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കേരളത്തില്‍ പരസ്യമായി കശാപ്പ് ചെയ്യപ്പെട്ട കന്നുകാലിയുടേതെന്ന പേരില്‍ സുരേന്ദ്രന്‍ പോസ്റ്റ് ചെയ്ത ചിത്രം യുപിയിലേതാണെന്നു പിന്നീട് തെളിഞ്ഞിരുന്നു. ഇതിനു പിന്നാലെ നിരവധി പോസ്റ്റുകളും ട്രോളുകളുമാണ് സുരേന്ദ്രനെതിരേ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഈ സാഹചര്യത്തിലാണ് വിക്കിപ്പീഡിയയില്‍ ഇരട്ടപ്പേരും പ്രത്യക്ഷപ്പെട്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss