|    Jun 25 Mon, 2018 12:30 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വികേന്ദ്രീകൃതാസൂത്രണപദ്ധതി കേന്ദ്രീകൃത പദ്ധതിയാക്കാന്‍ ശ്രമിക്കുന്നു: രമേശ് ചെന്നിത്തല

Published : 22nd January 2017 | Posted By: fsq

 

തൃശൂര്‍: വികേന്ദ്രീകൃതാസൂത്രണ പദ്ധതി പിണറായി കേന്ദ്രീകൃത പദ്ധതിയാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനകീയാസൂത്രണത്തിന്റെ പേരില്‍ മുന്‍കാലങ്ങളില്‍ എല്‍ഡിഎഫ് നടത്തിയ അഴിമതി ആവര്‍ത്തിക്കാനാണ് ശ്രമമെങ്കില്‍ പ്രതിപക്ഷം അതിനെ നേരിടും. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ സംഘടിപ്പിച്ച ജനകീയാസൂത്രണ സെമിനാറില്‍ കമ്യൂണിസ്റ്റ് രാഷ്ട്രീയം കലര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പ്രതിപക്ഷനേതാവ് എന്ന നിലയില്‍ സെമിനാറിനെക്കുറിച്ച് യഥാസമയം വിവരം നല്‍കിയിരുന്നില്ല. വെള്ളിയാഴ്ച വൈകി മാത്രമാണ് പരിപാടിയുടെ നോട്ടീസ് പ്രതിപക്ഷനേതാവിന്റെ ഓഫിസില്‍ ലഭിച്ചത്. വകുപ്പ് മന്ത്രി നേരിട്ടുവിളിച്ച് പരിപാടിക്ക് വരണമെന്ന് പറഞ്ഞിരുന്നെങ്കിലും സെമിനാറില്‍ തന്റെ റോള്‍ എന്തെന്ന് അറിയിച്ചിരുന്നില്ല. അധികാരദുര്‍വിനിയോഗമാണ് സര്‍ക്കാര്‍ ചെയ്തത്. തൃശൂരില്‍തന്നെ തദ്ദേശസ്വയംഭരണസ്ഥാപനമായ കില ഉള്‍പ്പെടെയുള്ള വേദികള്‍ ഉണ്ടായിട്ടും ലക്ഷക്കണക്കിന് രൂപ ചെലവാക്കി തേക്കിന്‍കാട് മൈതാനിയില്‍ വേദികള്‍ ഒരുക്കേണ്ടതില്ലായിരുന്നു. നോട്ട് റദ്ദാക്കലിലൂടെ സൃഷ്ടിക്കപ്പെട്ട സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുമ്പോള്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് സെമിനാര്‍ നടത്തിയത് നീതീകരിക്കാനാവില്ല. തദ്ദേശസ്വയംഭരണ വകുപ്പിലെ യുഡിഎഫ് അനുകൂല അസോസിയേഷനുകളെയും സെമിനാര്‍ നടത്തിപ്പില്‍ നിന്നും അകറ്റി നിര്‍ത്തിയിരുന്നു. തങ്ങളുടെ ഇഷ്ടക്കാരെ സംഘാടകസമിതിയില്‍ കുത്തിനിറയ്ക്കുകയാണ് ചെയ്തത്. സിപിഎം നേതൃത്വത്തിന് രാഷ്ട്രീയലക്ഷ്യം കൈവരിക്കാനായി സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുകയായിരുന്നു. സിപിഎം അനുഭാവമുള്ള ശാസ്ത്രസാഹിത്യ പരിഷത്ത് സെമിനാറിന്റെ കള്ളത്തരം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss