|    Jul 22 Sat, 2017 10:12 am
FLASH NEWS

വികെസിയെയും ബാബു പറശ്ശേരിയെയും പരിഗണിക്കാന്‍ ധാരണ

Published : 13th November 2015 | Posted By: SMR

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ മേയറായി മുന്‍ എംഎല്‍എ വി കെ സി മമ്മദ്‌കോയയെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ബാബു പറശ്ശേരിയെയും നിയമിക്കാന്‍ സിപിഎമ്മില്‍ ധാരണ. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗമാണ് ഇരുവരുടെയും പേരുകള്‍ അംഗീകരിച്ചത്. 14ന് ചേരുന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷമേ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവൂ.
ബേപ്പൂര്‍ മുന്‍ എംഎല്‍എയായിരുന്ന വി കെ സി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായും ചെറുവണ്ണൂര്‍-നല്ലളം പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോര്‍പറേഷനിലേക്ക് ഇത് കന്നി അംഗമായിരുന്നു. അരീക്കാട് ഡിവിഷനില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ഒളവണ്ണ പഞ്ചായത്ത് മുന്‍ പ്രസിഡന്റായ ബാബു പറശ്ശേരി ബാലുശ്ശേരി ഡിവിഷനില്‍ നിന്നാണ് ജില്ലാ പഞ്ചായത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കാര്യത്തില്‍ തീരുമാനമായില്ല. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം സിപിഐയ്ക്കു നല്‍കാനും ആലോചനയുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക