|    Nov 19 Sun, 2017 7:44 pm
FLASH NEWS
Home   >  Kerala   >  

വികെസിയുടെ സീറ്റ് യുഡിഎഫ് നേടിയപ്പോള്‍ ഷമീലിന്റെ വിജയത്തിന് ഇരട്ടിമധുരം

Published : 22nd October 2016 | Posted By: mi.ptk

udf-m-shameel

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ മുന്‍മേയര്‍ വികെസി മമ്മദ് കോയയുടെ സീറ്റ് തിരിച്ചുപിടിച്ചപ്പോള്‍ ഷമീലിന്റെ വിജയത്തിന് ഇരട്ടിമധുരം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 202 വോട്ടുകള്‍ക്ക് വികെസി മമ്മദ് കോയയോട് പരാജയപ്പെട്ട ഷമീല്‍ ഇത്തവണ വിജയിച്ചുകയറിയത് ഇരട്ടിയിലധികം വോട്ടുകള്‍ നേടിയാണ്. ഷമീലിന്റെ വിജയത്തോടെ യുഡിഎഫ് നേടിയത് അട്ടിമറി വിജയം. ഭരണ രംഗത്ത് ഏറെ പരിചയമുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി മൊയ്തീന്‍ കോയയെ 416 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പുതുമുഖമായ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി എസ്എം ഷമീല്‍ വിജയിച്ചത്. നിമയസഭയിലേക്ക് മത്സരിക്കാന്‍ മുന്‍ മേയര്‍ വികെസി മമ്മദ് കോയ രാജിവച്ച സീറ്റിലേക്കാണ്  തിരഞ്ഞെടുപ്പ് നടന്നത്. അനില്‍കുമാറായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക