|    Feb 24 Fri, 2017 7:21 am

വികാരിക്കെതിരേ ലൈംഗീകാതിക്രമ പരാതിയുമായി വിശ്വാസി

Published : 15th November 2016 | Posted By: SMR

കോഴിക്കോട്: നടക്കാവ് സിഎസ്‌ഐ സെന്റ് മേരീസ് ഇംഗ്ലീഷ് പള്ളിയിലെ വികാരിയായ റവ. ടി എ ജെയിന്‍ ലൈംഗീകാതിക്രമം നടത്തിയതായി പരാതിയുമായി വിശ്വാസിയായ സ്ത്രീ. സിഎസ്‌ഐ പള്ളി വികാരിക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിയും വിധവയും രണ്ട് കുട്ടികളുടെ മാതാവുമായ തന്നെ വികാരി അപമാനിച്ചതായി കാണിച്ച് കഴിഞ്ഞ നാലിന് നടക്കാവ് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തു.നേരത്തെ വികാരിക്കെതിരേ പള്ളിയില്‍ പരാതി നല്‍കിയിരുന്നതായി ഇവര്‍ പറയുന്നു. ബിഷപ്പ് റവ. റോയിസ് വിക്ടറിനെ നേരിട്ട് കണ്ട് പരാതി നല്‍കുകയും പിന്നീട് ഇ-മെയില്‍ വഴി പരാതി നല്‍കുകയും ചെയ്തു. ഗൗരവകരമായ നടപടി സ്വീകരിക്കാതിരുന്ന സഭാ അധികൃതര്‍, സംഭവം വിവാദമായതോടെ പുറത്തു പറയരുതെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പും നല്‍കിയിരുന്നതാണ്. ഇതിനുശേഷം വികാരിയെ സപ്തംബര്‍ 29ന് നിലമ്പൂര്‍ സിഎസ്‌ഐ സെന്റ് മാത്യൂസ് പള്ളിയിലേക്ക് സ്ഥലം മാറ്റി. എന്നാല്‍ 33 ദിവസത്തിനുശേഷം ഇദ്ദേഹം ഇംഗ്ലീഷ് പള്ളിയിലേക്ക് തിരിച്ചെത്തി. ഇപ്പോള്‍ തനിക്ക് പ്രാര്‍ത്ഥിക്കാന്‍ പോവാന്‍ പറ്റാത്ത അവസ്ഥയാണ്. പള്ളി ഖജാഞ്ചി ഭീഷണിപ്പെടുത്തുകയാണ്. പ്രതിക്ക് മാപ്പുനല്‍കണമെന്നും തന്നോട് വേറെ ഏതെങ്കിലും പള്ളിയില്‍ പോയി പ്രാര്‍ഥിക്കാനുമാണ്  സെക്രട്ടറി ഇപ്പോള്‍ പറയുന്നത്. ബിഷപ്പിനെതിരേ കേസ് കൊടുക്കൂ എന്നും പരിഹസിച്ചു. ഇംഗ്ലീഷ് പള്ളിയിലെ വികാരിയായ റവ. ടി എ ജെയിന്‍ മൊബൈല്‍ ഫോണിലൂടെയും മെയില്‍ ചാറ്റിലൂടെയും നടത്തിയ അശ്ലീലം കലര്‍ന്ന സംഭാഷണങ്ങളുടെ പകര്‍പ്പുകള്‍ പോലിസിന് കൈമാറിയതായി പരാതിക്കാരി അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ അന്വേഷി പ്രസിഡന്റ് കെ അജിത, വിക്ടോറിയ, തങ്കം പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക