|    Mar 27 Mon, 2017 4:23 pm
FLASH NEWS

വികാരാധീനനായി കെ എം മാണി

Published : 8th August 2016 | Posted By: SMR

ചരല്‍ക്കുന്ന്: യുഡിഎഫ് വിടുന്നുവെന്ന തീരുമാനം അറിയിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കെ എം മാണി വികാരാധീനനായി. വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് എഴുന്നേറ്റശേഷം അദ്ദേഹം വീണ്ടും അല്‍പം വിഷമത്തോടെ മാധ്യമ പ്രവര്‍ത്തകരെ അടുത്തേക്കു വിളിച്ചു. ദുഃഖഭാരത്തോടെയാണ് ഞങ്ങള്‍ യുഡിഎഫ് വിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കാരണം യുഡിഎഫ് ഞങ്ങളുടേതു കൂടിയാണ്. ഈ യുഡിഎഫിനെ വളര്‍ത്തിയെടുത്തതില്‍ പ്രധാന ഘടകകക്ഷി കേരളാ കോണ്‍ഗ്രസ്സാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലത്തെ യുഡിഎഫിന്റെ വളര്‍ച്ചയില്‍ കേരളാ കോണ്‍ഗ്രസ്സിന്റെ പങ്കുകൂടിയുണ്ട്. ഞങ്ങള്‍കൂടി നട്ടുനനച്ചു വളര്‍ത്തിയെടുത്തതാണ് യുഡിഎഫ്. അതുകൊണ്ട് യുഡിഎഫിനെ വിട്ടുപോവുമ്പോള്‍ സങ്കടമുണ്ട്. പക്ഷേ, ഇത് അനിവാര്യമാണ്. സങ്കടത്തോടുകൂടി ഞങ്ങള്‍ യുഡിഎഫ് വിടുന്നു. ഞങ്ങള്‍ക്ക് ആരോടും പകയില്ല. വിദ്വേഷമില്ല. സഹപ്രവര്‍ത്തകരോടും മുമ്പു പ്രവൃത്തിച്ചവരോടും യുഡിഎഫിലെ എല്ലാവര്‍ക്കും നന്മകള്‍ നേര്‍ന്നുകൊണ്ട് ഞങ്ങള്‍ മാറുന്നുവെന്നു പറഞ്ഞാണ് അദ്ദേഹം അവസാനിപ്പിച്ചത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day