|    Oct 23 Mon, 2017 3:27 pm
FLASH NEWS
Home   >  Editpage  >  Second edit  >  

വികാരജീവികള്‍

Published : 1st October 2016 | Posted By: SMR

തേനീച്ചകള്‍ക്ക് വികാരങ്ങളുണ്ടോ? മനുഷ്യരുടെ വികാരങ്ങള്‍ തന്നെ തിരിച്ചറിയാന്‍ പ്രയാസം. എന്നാലും ഒരുസംഘം ഗവേഷകര്‍ തേനീച്ചകളുടെയും മറ്റു ചെറുജീവികളുടെയും വികാരപ്രപഞ്ചത്തെ അനാവരണം ചെയ്യാനുള്ള ശ്രമത്തിലാണ്.
തേനീച്ചകള്‍ക്ക് സന്തോഷവും ദുഃഖവും പോലെയുള്ള വികാരങ്ങള്‍ക്ക് തുല്യമായ മാനസികാനുഭവങ്ങളുണ്ടാവുമെന്നാണ് സയന്‍സ് എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തില്‍ ഈയിടെ വന്ന പഠനം പറയുന്നത്. ലണ്ടന്‍ സര്‍വകലാശാലയിലെ ഒരുസംഘം ഗവേഷകരാണ് പഠനം നടത്തിയത്.  അവര്‍ തേനീച്ചകള്‍ക്ക് മധുരം നല്‍കിയും നല്‍കാതെയും ചില പ്രത്യേക രീതികളില്‍ പെരുമാറാന്‍ അവയെ പ്രേരിപ്പിക്കുകയായിരുന്നു. മധുരം കിട്ടിയ തേനീച്ച കുറേക്കൂടി വേഗത്തില്‍ പ്രതികരിക്കുന്നുണ്ടെന്ന് അവര്‍ കണ്ടെത്തി. ഇതിന് കാരണമാവുന്നത് ഡോപാമിന്‍ പോലുള്ള രാസഘടകങ്ങളുടെ പ്രവര്‍ത്തനമാണെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു. ഇത്തരം പ്രതികരണങ്ങള്‍ മറ്റു ചില ചെറുജീവികളിലും കണ്ടെത്തിയിട്ടുണ്ട്. ചിലതരം ചെറുമല്‍സ്യങ്ങളില്‍ ഉല്‍ക്കണ്ഠയും മറ്റു ചില ശലഭങ്ങളില്‍ ഭീതിയും അവര്‍ക്ക് വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്.
തിമിംഗലം, ഡോള്‍ഫിന്‍ പോലുള്ള വലിയ ജീവികളില്‍ ഇത്തരം വൈകാരിക സ്വഭാവങ്ങള്‍ വളരെ പ്രകടമാണ്. എന്നാല്‍, ചെറുജീവികളും സ്വഭാവത്തില്‍ അത്ര വ്യത്യസ്തരല്ല എന്നാണ് പുതിയ പഠനങ്ങള്‍ കാണിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക