|    May 26 Fri, 2017 11:21 am
FLASH NEWS

വികസന സെമിനാര്‍; അഞ്ചരക്കോടി രൂപയുടെ പ്രൊജക്ടുകള്‍ക്ക് അംഗീകാരം

Published : 17th April 2016 | Posted By: SMR

കാഞ്ഞങ്ങാട്: അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന എസി കണ്ണന്‍ നായര്‍ സ്മാരക ഗവ. യൂപി സ്‌കൂളില്‍ സംഘടിപ്പിച്ച വികസന സെമിനാര്‍ അടുത്ത അഞ്ച് വര്‍ഷത്തേക്കായി അഞ്ചരക്കോടി രൂപയുടെ പ്രൊജക്ടുകള്‍ക്ക് അംഗീകാരം നല്‍കി. ഐടി അധിഷ്ഠിത ക്ലാസ്മുറികള്‍, കരാട്ടെ, യോഗ, കലാ കയിക പരിശീലനങ്ങള്‍, മികച്ച ഉച്ചഭക്ഷണം, ശൗചാലയ സമുച്ചയം, മള്‍ട്ടിമീഡിയ/ലാബ് സമുച്ചയം, എംപവ്വറിങ് ഇംഗ്ലീഷ്, അധ്യാപക പരിശീലനങ്ങള്‍ തുടങ്ങിയ പ്രൊജക്ടുകള്‍ക്കാണ് അംഗീകാരം നല്‍കിയത്.
നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. വികസന സമിതി ചെയര്‍മാന്‍ അഡ്വ.പി അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍ സുലൈഖ, ഡോ.പി കെ ജയരാജന്‍, പപ്പന്‍ കുട്ടമത്ത്, അജിത്ത് നമ്പ്യാര്‍, പി കുഞ്ഞിക്കണ്ണന്‍, വി ശ്രീജിത്ത്, കെ സുധ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day