|    Mar 30 Thu, 2017 8:14 am
FLASH NEWS

വികസന പ്ലാന്‍ ഫണ്ട് ഒരു വിഭാഗം മാത്രം കൈയടക്കിയത് വിവാദമാവുന്നു

Published : 30th July 2016 | Posted By: SMR

പെരുമ്പാവൂര്‍: ഒക്കല്‍ പഞ്ചായത്തിലെ വാര്‍ഡുകളിലേക്കുള്ള വികസന പ്ലാന്‍ ഫണ്ടായ 81 ലക്ഷം ഒരു വിഭാഗം മാത്രം കൈയടക്കിയത് വിവാദമാവുന്നു.
യുഡിഎഫ് ഭരിക്കുന്ന ഒക്കല്‍ പഞ്ചായത്തില്‍ യുഡിഎഫിലെ മൂന്നംഗങ്ങളും എല്‍ഡിഎഫിലെ ആറംഗങ്ങളുമായി ഒത്തുചേര്‍ന്ന് ഭൂരിപക്ഷാംഗങ്ങളുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ മാത്രം വാര്‍ഡിലേക്കുള്ള റോഡ് വികസന കാര്യങ്ങള്‍ക്ക് പദ്ധതി രൂപീകരിച്ചതാണ് വിവാദമായിരിക്കുന്നത്.
എന്നാല്‍ ഇതിനെതിരേ യുഡിഎഫിലെ ആറംഗങ്ങള്‍ ചേര്‍ന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 16 അംഗങ്ങളില്‍ 10 യുഡിഎഫും ആറ് എല്‍ഡിഎഫ് അംഗങ്ങളുമാണ് ഭരണത്തിലേറിയത്.
എന്നാല്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ദേശിച്ചയാളെ പ്രസിഡന്റ് സ്ഥാനം നല്‍കാതെ ഒരു വിഭാഗം യുഡിഎഫ് അംഗങ്ങള്‍ ഭരണം പിടിച്ചെടുത്തതോടെയാണ് മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ യുഡിഎഫിലെ മൂന്നംഗങ്ങള്‍ എല്‍ഡിഎഫ് അംഗങ്ങളുമായി ഒത്തുചേര്‍ന്നത്.
ഇതോടെ ഒക്കല്‍ പഞ്ചായത്തിന്റെ ഭരണം അവതാളത്തിലായിരിക്കുകയാണ്. മിക്ക പദ്ധതികളും നടപ്പാക്കാന്‍ സാധിക്കാതെ ഭരണം സ്തംഭനാവസ്ഥയിലാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന പ്ലാന്‍ ഫണ്ട് മിക്ക പഞ്ചായത്തുകളിലും തുല്യമായി വിഹിതം നല്‍കുകയോ അല്ലെങ്കില്‍ പ്രധാന കാര്യങ്ങള്‍ക്ക് വിനിയോഗിക്കുകയോ ആണ് പതിവ്.
ഇതിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ നിന്നും പ്രസിഡന്റ് മേഴ്‌സി ജോര്‍ജ് ഇറങ്ങിപോയിരുന്നു. എന്നാല്‍ യോഗം പിരിച്ചുവിടുകയാണുണ്ടായതെന്ന് പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ജോര്‍ജ് പറയുന്നത്. 2016-17 വര്‍ഷത്തെ അന്തിമ പദ്ധതി രൂപീകരണത്തിനായി ഒമ്പത് മെംബര്‍മാര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം പ്രത്യേക യോഗം നടന്നത്.
യോഗത്തില്‍നിന്നും പ്രസിഡന്റ് ഇറങ്ങിപോയതിനാല്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ വീണ്ടും യോഗം ചേര്‍ന്നു. പദ്ധതിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ സെക്രട്ടറി മിനിറ്റ്‌സില്‍ രേഖപ്പെടുത്തിയില്ലെന്നും തുടര്‍ന്ന് താനറിയാതെയാണ് സെക്രട്ടറി കമ്മിറ്റി നടത്തിയതെന്നും പ്രസിഡന്റ് മേഴ്‌സി ജോര്‍ജ് ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് ഇന്നും പഞ്ചായത്തില്‍ യോഗം ചേരുന്നുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day