|    Oct 18 Thu, 2018 3:50 am
FLASH NEWS

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധമേകാന്‍ പദ്ധതി രൂപീകരിക്കാന്‍ നിര്‍ദേശം

Published : 28th September 2017 | Posted By: fsq

 

കണ്ണൂര്‍:കണ്ണൂരിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് വിവിധ പദ്ധതികെളയുംഏജന്‍സികളെയും ഏകോപിപ്പിച്ച് ജില്ലാ പദ്ധതി രൂപീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ഇതിനാവശ്യമായ മാര്‍ഗരേഖ സര്‍ക്കാര്‍ അംഗീകരിച്ച് നല്‍കി. ജില്ലാ ആസൂത്രണ സമിതികള്‍ക്കാണ് ജില്ലാ പദ്ധതി തയ്യാറാക്കുന്നതിന്റെ ചുമതല. ഇതിനായി വിവിധ ഉപസമിതികള്‍ രൂപീകരിച്ച് പദ്ധതികള്‍ തയ്യാറാക്കേണ്ടതുണ്ടെന്ന് ജില്ലാ ആസൂത്രണ സമിതിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അറിയിച്ചു. ജില്ലയുടെ പൊതുവായ വികസനവിഷയങ്ങള്‍ കണ്ടെത്തി സമഗ്ര വികസനത്തിനായുള്ള പദ്ധതിയാണു തയ്യാറാക്കേണ്ടത്. ജില്ലാ തലത്തിലുള്ള മുന്‍ഗണനകള്‍ നിശ്ചയിക്കണമെന്നാണ് ഇതുസംബന്ധിച്ച മാര്‍ഗരേഖ നിര്‍ദേശം. ജില്ലയുടെ വികസനം സംബന്ധിച്ച  കാഴ്ചപ്പാട് വ്യക്തമാക്കുന്ന  ജില്ലാ വികസന പരിപ്രേക്ഷ്യമാണ് ഇതിന്റെ ആദ്യഭാഗം.കേന്ദ്ര, സംസ്ഥാന വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികളും തദ്ദേശസ്ഥാപനങ്ങളുടെ നടപ്പുവാര്‍ഷിക   പദ്ധതിയും  വിശകലനം ചെയ്ത്  ഭാവിയില്‍ പദ്ധതികള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളാണ്  രണ്ടാം ഭാഗമായി തയ്യാറാക്കേണ്ടത്. ഇതിനായി വിവിധ വിഷയ മേഖലകളിലായി 15 ഉപസമിതികള്‍ രൂപീകരിക്കണം. ജില്ലാ ആസൂത്രണ സമിതി  യോഗങ്ങളില്‍  തുടര്‍ച്ചയായി പങ്കെടുക്കാത്ത ജില്ലാതല  ഉദ്യോഗസ്ഥരെ സംബന്ധിച്ച് സര്‍ക്കാരിലേക്ക് റിപോര്‍ട്ട് അയക്കാന്‍ യോഗം തീരുമാനിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss