|    Nov 24 Fri, 2017 6:17 pm
FLASH NEWS

വികസന പ്രവര്‍ത്തനങ്ങളെ വര്‍ഗീയതകൊണ്ട് മറച്ചുപിടിക്കുന്നവര്‍ക്കെതിരേ ജാഗ്രതപാലിക്കണം: പിണറായി വിജയന്‍

Published : 13th August 2017 | Posted By: fsq

 

തൃശൂര്‍: നാടിന്റെ മുഖഛായ മാറ്റുന്ന വികസനപ്രവര്‍ത്തനങ്ങളെ വര്‍ഗ്ഗീയതകൊണ്ട് മറച്ചുപിടിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ശക്തികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വര്‍ഗ്ഗിയ നാടിന്‍െ ഏറ്റവും വലിയ ആപത്തായി മാറിയിരിക്കയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പുലയര്‍മഹാസഭയുടെ 46ാം സംസ്ഥാന സമ്മേളനം തൃശൂര്‍ തേക്കിന്‍കാട് മൈതാനയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരുടെ ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി.  ഇതിനായി വിനിയോഗിച്ച പണമെല്ലാം തങ്ങളുടെത് തന്നെയാണെന്ന് കരുതിയാല്‍ മതി. തങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് ലഭിച്ചതെല്ലാം എന്നും മനസ്സിലാക്കണം. ജനങ്ങളുടെ ക്ഷേമവും കരുതലും തന്നെയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.മാനവികതയും മനുഷ്യത്വവും ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണ്. ജാതിയുടെ മതത്തിന്റെയും പേരില്‍ രാജ്യമാകെ വേര്‍തിരിവ് സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോള്‍ കേരളം അതില്‍ നിന്ന് മാറി നില്‍ക്കുന്നതിന് അടിത്തറയിട്ടത് ശ്രീനാരായണഗുരുവും അയ്യങ്കാളിയും നേതൃത്വം നല്‍കിയ നവോത്ഥാന പ്രസ്ഥാനങ്ങള്‍ തന്നെയാണ്. ഇത്തരത്തില്‍ ശക്തമായ നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉണ്ടായിരുന്ന സംസ്ഥാനങ്ങളില്‍ കടുത്ത ജാതിവിവേചനവും മതവിദ്വേഷവും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ നവോത്ഥാനപ്രസ്ഥാനങ്ങള്‍ ഉഴുതുമറിച്ച കേരളത്തില്‍ ഇടത്പക്ഷപ്രസ്ഥാനങ്ങള്‍ നടത്തിയ ശക്തമായ തുടര്‍ പ്രവര്‍ത്തനങ്ങളാണ്.സര്‍വ്വതല സ്പര്‍ശിയും സമഗ്രവുമായ വികസനമാണ് ആവശ്യ. നാടാകെ വികസിക്കേണ്ടതുണ്ട്. നാട്ടില്‍വലിയ തോതില്‍ വിഷമം അനുഭവിക്കുന്ന വിഭാഗമാണ് പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍. നാടിന്റെ സാമൂഹ്യ- സാമ്പത്തിക രംഗങ്ങളില്‍  മെച്ചപ്പെട്ട സ്ഥിയുണ്ടാവാനുള്ള മൂര്‍ത്തമായ നടപടികള്‍ ആവിഷ്‌കരിക്കും. പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൃത്യമായി ആവിഷ്‌കരിച്ചത് ആദ്യ ഇഎംഎസ് സര്‍ക്കാരിന്റെ കാലത്താണ്. രാജ്യം  പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുകയാണ്. ജാതിവെറിയും മതസ്പര്‍ദ്ധയും വര്‍ദ്ധിച്ച് ഇരുണ്ടകാലം വന്നിരിക്കുന്നു. ഇതിനെയെല്ലാം അതിജിവിക്കാന്‍ കേരളത്തിന് കരുത്ത് ലഭിച്ചത് എണ്ണമറ്റപോരാട്ടങ്ങളുടെ ജ്വലിക്കുന്ന ഓര്‍മ്മകളാണ്.നാടിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഹരിതകേരളം,  ആര്‍ദ്രം , പൊതുവിദ്യാഭ്യാസ യജ്ഞം, ലൈഫ് പദ്ധതികള്‍ നാടിന്റെ മുഖഛായ തന്നെ മാറ്റാന്‍ പോവുകയാണ്. നാല് വര്‍ഷം കഴിയുമ്പോള്‍ ഭവനരഹിതായവര്‍ നാട്ടിലുണ്ടാവില്ല. ഇതിനുള്ള നടപടികള്‍ ഇപ്പോള്‍ തന്നെ സര്‍ക്കാര്‍ തുടങ്ങി കഴിഞ്ഞു. സര്‍ക്കാരിന്റെ വികസനപദ്ധതികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച കെപിഎംഎസ് രക്ഷാധികാരി പുന്നല ശ്രീകുമാറിന് നന്ദി പറയുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക