|    Oct 19 Fri, 2018 1:04 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

വികസന പ്രവര്‍ത്തനം : ചെലവു ചുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍

Published : 19th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജ്യത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവു ചുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. റെയി ല്‍വേ, ഹൈവേ നിര്‍മാണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് ഉപയോഗിക്കുന്ന പണം വെട്ടിച്ചുരുക്കാനാണു ശ്രമം. ചരക്ക് സേവന നികുതി, നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള സാമ്പത്തിക പരിഷ്‌കരണം മൂലം നികുതിവരുമാനം കുറഞ്ഞതിനാലാണ് സര്‍ക്കാര്‍ പദ്ധതിച്ചെലവുകളടക്കം വെട്ടിച്ചുരുക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നതെന്നാണ് ധനകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.  ജിഎസ്ടി നടപ്പാക്കിയതോടെ സ്ഥാപനങ്ങള്‍ പതിവു സംവിധാനങ്ങള്‍ വഴി നികുതിയടയ്ക്കുന്ന രീതി മാറി. ഇതു സ്ഥാപനങ്ങള്‍ക്ക് പ്രയാസമായി മാറിയതോടെ സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും വില്‍പന നികുതി വരുമാനം കുറഞ്ഞു. എന്നാല്‍, വരുംനാളുകളില്‍ ഈ കുറവ് തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയുണ്ടെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss