|    Jan 21 Sat, 2017 8:52 pm
FLASH NEWS

വികസനത്തില്‍ കരിനിഴല്‍ വീഴ്ത്തുന്ന ബജറ്റ് : റോഷി അഗസ്റ്റിന്‍

Published : 9th July 2016 | Posted By: SMR

തൊടുപുഴ: ഇടുക്കി നിയോജകമണ്ഡലത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ വികസന മുന്നേറ്റങ്ങള്‍ക്ക് കരിനിഴല്‍ വീഴിക്കുന്ന പ്രഖ്യാപനങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റിലുള്ളതെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ.
മുല്ലപ്പെരിയാര്‍ ഡാം നിര്‍മാണം, ഇടുക്കി മെഡിക്കല്‍ കോളജിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍, ഭൂപ്രശ്‌നങ്ങള്‍ തുടങ്ങി ജനങ്ങള്‍ പ്രതീക്ഷയോടെ നോക്കിക്കണ്ട വിഷയങ്ങളില്‍ ആശാവഹമായ പരാമര്‍ശങ്ങളോ പ്രഖ്യാപനങ്ങളോ ഇല്ല.
പരിമിതമായ സൗകര്യങ്ങളുടെ നടുവിലും ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളജായി ഉയര്‍ത്തിയത് പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ്. ഭൗതിക സാഹചര്യങ്ങളുടെ കുറവുപരിഹരിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുന്നതിനുള്ള ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല. പകരം പറഞ്ഞത് അധ്യാപകരുടെ ലഭ്യതയും സാമ്പത്തിക നിലയും പരിഗണിച്ച് ഘട്ടം ഘട്ടമായി അവയുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന ആശ്വസവാക്കുമാത്രമാണ്. ഇടുക്കി ജില്ലയിലെ വിനോദസഞ്ചാരമേഖലയുടെ സാധ്യതകളെ മുന്‍നിര്‍ത്തി കട്ടപ്പനയില്‍ ഒരു ഗ്രീന്‍ ടൂറിസം പ്രോജക്ട് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. പുതുക്കിയ ബജറ്റില്‍ ഈ പദ്ധതി ഉള്‍പ്പെടുത്താതിരുന്നത് ഇടുക്കിയുടെ ടൂറിസം സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക