|    Feb 21 Wed, 2018 1:08 pm
FLASH NEWS

വികസനത്തിന് സമഗ്ര മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും : സി മമ്മൂട്ടി എംഎല്‍എ

Published : 2nd August 2017 | Posted By: fsq

 

തിരൂര്‍: ജില്ലാ ആശുപത്രിക്ക് ഏറ്റവും ആധുനിക സൗകര്യത്തോടെയുള്ള കെട്ടിടം പണിയുന്നതിന് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുമെന്ന് സി മമ്മൂട്ടി എംഎല്‍എ പറഞ്ഞു. ഇതിനാവിശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. അനുയോജ്യമായ കണ്‍സള്‍ട്ടന്റിനെ കണ്ട് എത്രയും വേഗം മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കണം. ആശുപത്രിയുടെ വികസനവമായി ബന്ധപ്പെട്ട ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. തിരൂര്‍ ആശുപത്രി അനുയോജ്യമായ വാര്‍ഡുകളെ ഉള്‍പ്പെടുത്തി സെന്ററലൈസ്ഡ് എസി സ്ഥാപിക്കും. ഇതിനാവശ്യമായ ഫണ്ട് എംഎല്‍എയുടെ ആസ്ഥിവികസന ഫണ്ടില്‍ നിന്നു വകയിരുത്തും. പദ്ധതിയുടെ ആവിശ്യത്തിനായി ആശുപത്രയുടെ മുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കും. 38 കോടി ചെലവിട്ട് ജില്ലാ ആശുപത്രിയില്‍ നിര്‍മിക്കുന്ന ആധുനിക ഒങ്കോളജി (കാന്‍സര്‍ വാര്‍ഡ്) വാര്‍ഡിന്റെ നിര്‍മാണം 15 ദിവസത്തിനകം തുടങ്ങുന്നതിനും യോഗത്തില്‍ തീരുമാനമായി. പ്രസവ വാര്‍ഡ് പുതുക്കി നിര്‍മിക്കുന്നതുവരെ താല്‍കാലികമായി പ്രവര്‍ത്തിക്കുന്നതിന് അമ്മമാരുടെയും കുട്ടികളുടെയും വാര്‍ഡിലേക്ക് ഇത് മാറ്റും. ഇതിനായി ഡിഎംഒയുടെ അനുമതി ആവശ്യപ്പെടും. ഹൈടെന്‍ഷന്‍ വൈദ്യതി എത്തിക്കുന്നതിന് കെഎസ്ഇബി പ്ലാന്‍ തയ്യാറാക്കും. ആശുപത്രിയിലെ വൈദ്യുതി വിതരണം ക്രമീകരിക്കുന്നതിന് പദ്ധതി തയ്യാറാക്കി സമര്‍പിക്കാന്‍ ഇലക്ട്രിക്കല്‍ വിഭാഗത്തിനോടും നിര്‍ദേശിച്ചു. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ അമിത് മീണ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആലിക്കോയ, ഡെപ്യുട്ടി കലക്ടര്‍ സി രാമചന്ദ്രന്‍, ആശുപത്രി സൂപ്രണ്ട് എ മ്യദുലാല്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss