|    Jun 24 Sun, 2018 12:53 pm
FLASH NEWS

വികസനത്തിന് പരിസ്ഥിതി സൗഹൃദ മാതൃക രൂപപ്പെടുത്തണം: മന്ത്രി

Published : 28th January 2017 | Posted By: fsq

 

തിരുവല്ല: പരിസ്ഥിതി ആഘാതം തിരിച്ചറിഞ്ഞ് സാങ്കേതികത പ്രയോജനപ്പെടുത്തി വികസനത്തിനായി പരിസ്ഥിതി സൗഹൃദ മാതൃകകള്‍ രൂപപ്പെടുത്തണമെന്ന് മന്ത്രി മാത്യു ടി തോമസ്. പറഞ്ഞു. കേരള സയന്‍സ് കോണ്‍ഗ്രസിന്റെ ഭാഗമായി തിരുവല്ല മാര്‍ത്തോമ്മ കോളേജ് മൈതാനത്ത് ആരംഭിച്ച പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ സാങ്കേതികത നമ്മുടെകാലം ആവശ്യപ്പെടുന്നു. സയന്‍സ് കോണ്‍ഗ്രസില്‍ നിന്നുള്ള അറിവുകള്‍ പ്രയോഗത്തില്‍ കൊണ്ടുവരണം. നമ്മുടെ നാട് ജലക്ഷാമം എന്ന പ്രതിസന്ധിയെ നേരിടാന്‍ പോകുകയാണ്. ജലവും  അതിന്റെ സ്രോതസും സംരക്ഷിക്കാന്‍ മുന്‍കാലങ്ങളില്‍ മനഃപൂര്‍വമായ ശ്രമം ഉണ്ടായില്ല. ജലസംരക്ഷണത്തിന്റെ ഭാഗമായ സുപ്രധാന ഘടകങ്ങള്‍ ഒന്നൊന്നായി നാം ഇല്ലാതാക്കി. ഇതുകാരണം ഭീകരമായ വരള്‍ച്ചയുടെ പടിവാതിലിലാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സുരേഷ് ദാസ് അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ കെ.വി വര്‍ഗീസ് മുഖ്യാതിഥിയായിരുന്നു. കൗണ്‍സിലര്‍ ശാന്തമ്മ മാത്യു, കെ.എഫ്.ആര്‍.ഐ ഡയറക്ടര്‍ ഡോ. ബി.എസ് കോറി, മാര്‍ത്തോമ്മ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ. ജേക്കബ്, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഡോ. ഇ.എ ജയ്‌സണ്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss