|    Jul 22 Sun, 2018 10:10 am
FLASH NEWS
Home   >  National   >  

വികസനത്തിന് പണം വേണം; ഇന്ധനവിലയെ ന്യായീകരിച്ച് അരുണ്‍ ജെയ്റ്റ്‌ലി

Published : 20th September 2017 | Posted By: shadina sdna


ന്യൂഡല്‍ഹി: ഇന്ധന വിലവര്‍ധന ന്യായീകരിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്ത്. വികസന പദ്ധതികള്‍ നടപ്പാക്കാന്‍ പണം വേണം. ഇന്ധന വിലയുടെ ഭാരം കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ നികുതി വേണ്ടന്ന് വച്ചാല്‍ മതിയാവുമെന്നും എന്നാല്‍ സംസ്ഥാനങ്ങള്‍ ഇതിന് തയ്യാറല്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു. അമേരിക്കയില്‍ എണ്ണ സംസ്‌കരണത്തില്‍ ഇടിവുണ്ടായതും വിലകൂടാന്‍ ഇടയാക്കിയെന്ന് ജെയ്റ്റ്‌ലി അവകാശപ്പെട്ടു.  റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഐഎസ്, ഐസ്‌ഐ ബന്ധമുണ്ടെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കേന്ദ്രനിലപാടില്‍ മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ധനവില വര്‍ധനവ് വഴി ലഭിക്കുന്ന പണം രാജ്യത്തെ പാവങ്ങളുടെ ക്ഷേമത്തിനായാണ് ഉപയോഗിക്കുന്നതെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss