|    Nov 18 Sat, 2017 12:11 pm

വികസനത്തിന്റെ പേരില്‍ സാധാരണക്കാരെ വിസ്മരിക്കരുതെന്ന്‌

Published : 6th August 2017 | Posted By: fsq

 

കൊച്ചി: നാട്ടില്‍ വികസനം വരുന്നത് സാധാരണക്കാരെ മറന്നുകൊണ്ടാവരുതെന്ന് മുന്‍ മന്ത്രി ബിനോയ് വിശ്വം. മംഗളവനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം. മഹാത്മാ ഗാന്ധിയും സ്വാമി വിവേകാനന്ദനും ശ്രീനാരായണ ഗുരുവും  അടക്കമുള്ളവര്‍ വന്നിറങ്ങിയിട്ടുള്ള ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍ ഒരു പൈതൃകമായി സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓള്‍ഡ് റയില്‍വേ സ്റ്റേഷന്‍ വികസനത്തിന്റെ പേരില്‍ 188 മരങ്ങള്‍ വെട്ടി മുറിക്കാനുള്ള നീക്കത്തില്‍ നിന്നും റയില്‍വേ പിന്‍മാറണമെന്നും അല്ലാത്ത പക്ഷം  കൂടുതല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോവുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഹൈബി ഈഡന്‍ എംഎല്‍എ പറഞ്ഞു.  മംഗള വനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 16ന് നടക്കുന്ന മനുഷ്യചങ്ങലയില്‍ ഡോ. മാധവ് ഗാഡ്ഗില്‍ പങ്കെടുക്കും. എറണാകുളം നഗരത്തിന്റെ ശ്വാസകോശമായ മംഗളവനം എന്ത് വില കൊടുത്തും സംരക്ഷിക്കണമെന്ന പ്രതിഞ്ജ ബിനോയ് വിശ്വം ചൊല്ലി കൊടുത്തു. മംഗളവനം സംരക്ഷണ സമിതി അംഗങ്ങളായ ജസ്റ്റിസ് കെ സുകുമാരന്‍, പ്രഫ.എം കെ പ്രസാദ്, ഡോ. യു കെ ഗോപാലന്‍, പുരുഷന്‍ ഏലൂര്‍, ലീഫ് പ്രസിഡന്റ് സുഭാഷ്ചന്ദ്, കൗണ്‍സിലര്‍മാരായ ദീപക് ജോയി, ആല്‍ബര്‍ട്ട് അമ്പലത്തിങ്കല്‍, ഡോ.നിര്‍മല പത്മനാഭന്‍, ഡോ.റോസമ്മ സ്റ്റീഫന്‍, ഡോ. ടി ജെ ജയിംസ്, ടി എന്‍ പ്രതാപന്‍, ഹാഷിം പറക്കാടന്‍, സി ജി രാജഗോപാല്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക