|    Oct 18 Wed, 2017 1:00 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

വികസനക്കുതിപ്പിന് വേഗം കൂട്ടാന്‍ ‘നവകേരള മിഷന്‍’: മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃക: ഗവര്‍ണര്‍ പി സദാശിവം

Published : 11th November 2016 | Posted By: SMR

തിരുവനന്തപുരം: വജ്രജൂബിലി വര്‍ഷത്തില്‍ കേരളത്തിന്റെ വികസനത്തിന് പുതു അധ്യായമായി നവകേരള മിഷന് തുടക്കമായി. മിഷന്റെ സംസ്ഥാനതല ഉദ്ഘാടനവും സെമിനാറും നാലാഞ്ചിറ ഗിരിദീപം കണ്‍വന്‍ഷന്‍ സെന്ററില്‍ ഗവര്‍ണര്‍ പി സദാശിവം ഉദ്ഘാടനം ചെയ്തു. നവകേരള മിഷന്‍ വികസനകാര്യത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
ആരോഗ്യസംരക്ഷണ, വിദ്യാഭ്യാസ, ഭവനനിര്‍മാണ പദ്ധതികളുടെ നേട്ടങ്ങള്‍ വികസനകാര്യത്തില്‍ കേരളത്തിന് ഏറെ അംഗീകാരം നല്‍കിയിട്ടുണ്ട്. ദേശീയതലത്തില്‍ തന്നെ ഇത്തരം കേരള മോഡലുകള്‍ വികസനമാതൃകകളാണ്. വജ്രജൂബിലി ആഘോഷിക്കുന്ന സന്ദര്‍ഭത്തി ല്‍ പുതിയ കേരളം സൃഷ്ടിക്കാ ന്‍ വികസനകാര്യങ്ങളില്‍ പരമാവധി മേഖലകളില്‍ നാഴികക്കല്ലുകള്‍ സൃഷ്ടിക്കാനാവണം.
വിദ്യാഭ്യാസമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ നാഴികക്കല്ലാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം. പ്രാഥമിക വിദ്യാഭ്യാസമേഖല നവീകരിക്കാനും ശക്തിപ്പെടുത്താനും പദ്ധതി സഹായിക്കുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ തദ്ദേശസ്ഥാപന പ്രതിനിധികളും ഉദ്യോഗസ്ഥപ്രമുഖരും അണിനിരന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ  പൂര്‍ണതോതിലുള്ള പങ്കാളിത്തമാണ് നവകേരള   മിഷനിലൂടെ നടപ്പാവുന്നത്. ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് നവകേരള മിഷന്‍ അവതരണം നടത്തി. മന്ത്രിമാരായ ഡോ. കെ ടി ജലീല്‍, ഇ ചന്ദ്രശേഖരന്‍, മാത്യു ടി തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, ജി സുധാകരന്‍, ഡോ. ടി എം തോമസ് ഐസക്, പ്രഫ. സി രവീന്ദ്രനാഥ്, ജെ മേഴ്‌സിക്കുട്ടിയമ്മ, വി എസ് സുനില്‍കുമാര്‍, ടി പി രാമകൃഷ്ണന്‍, എ സി മൊയ്തീന്‍, കടകംപള്ളി സുരേന്ദ്രന്‍, നിയമസഭയിലെ കക്ഷിനേതാക്കളായ ഒ രാജഗോപാല്‍, കോവൂര്‍ കുഞ്ഞുമോന്‍, എന്‍ വിജയന്‍പിള്ള, മേയര്‍ വി കെ പ്രശാന്ത്, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി കെ രാമചന്ദ്രന്‍, ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി എന്‍ സീമ സംബന്ധിച്ചു.
ഉദ്ഘാടനചടങ്ങിനുശേഷം ഹരിതകേരളം മിഷന്‍, െലെഫ് സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ മിഷന്‍, ആര്‍ദ്രം മിഷന്‍, സമഗ്ര വിദ്യാഭ്യാസ നവീകരണ മിഷന്‍ എന്നീ വിഷയങ്ങളില്‍ തദ്ദേശ സ്ഥാപന മേധാവികള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക