|    May 25 Fri, 2018 7:02 am
FLASH NEWS

വികസനകാര്യ സ്ഥിരംസമിതിക്കെതിരേ അവിശ്വാസം ഇന്ന്

Published : 7th May 2018 | Posted By: kasim kzm

പാലക്കാട്: പാലക്കാട് നഗരസഭയില്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം ഇന്നു രാവിലെ 10ന് ചര്‍ച്ചയ്‌ക്കെടുക്കും. നേരത്ത, ആരോഗ്യകാര്യം, ക്ഷേമകാര്യം, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്മാര്‍ക്കെതിരെയുള്ള അവിശ്വാസം കൗണ്‍സിലില്‍ അവതരിപ്പിച്ചിരുന്നു.
സിപിഎം അംഗങ്ങളുടെ പിന്തുണയോടെ ക്ഷേമകാര്യം, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനെതിരെയുള്ള അവിശ്വാസം പാസാവുകയും ചെയ്തു. ആരോഗ്യകാര്യ സ്ഥിരം സമിതിയിലേക്കുള്ള അവിശ്വാസം എല്‍ഡിഎഫ് സ്വതന്ത്ര അംഗത്തിന്റെ വോട്ട് അസാധുവായത് കാരണം പരാജയപ്പെട്ടു. ബിജെപിയുടെ ടി ബേബി അധ്യക്ഷയായ വികസനകാര്യ സ്ഥിരം സമിതിയില്‍ ഒമ്പത് അംഗങ്ങളാണുള്ളത്. ബിജെപി-4, യുഡിഎഫ്-4, സിപിഎം-1 എന്നിങ്ങനെയാണ് കക്ഷിനില. അഞ്ചംഗങ്ങളുടെ വോട്ട് ലഭിച്ചാല്‍ അവിശ്വാസം പാസാവും. സിപിഎം പിന്തുണയുള്ളതിനാല്‍ അവിശ്വാസം പാസാവുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ് ക്യാംപ്. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷക്കെതിരായ അവിശ്വാസ പ്രമേയ നോട്ടീസ് ഇന്നു നല്‍കുമെന്നും യുഡിഎഫ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ധനകാര്യമടക്കം ആറ് സ്ഥിരം സമിതിയാണ് നഗരസഭയിലുള്ളത്.
ധനകാര്യസ്ഥിരം സമിതിയുടെ ചെയര്‍മാന്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കൂടിയായതിനാല്‍ ഇതിന് പ്രത്യേകം നോട്ടിസ് നല്‍കില്ല. സ്ഥിരം സമിതിയിലേക്കുള്ള അവിശ്വാസം പ്രമേയ നടപടി പൂര്‍ത്തിയായാല്‍ വൈസ് ചെയര്‍മാനും, ചെയര്‍പേഴ്‌സനുമെതിരെ അവിശ്വാസം കൊണ്ടുവരുമെന്ന് യുഡിഎഫ് നേതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss