|    Oct 17 Tue, 2017 6:43 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വികസനം കാണണമെങ്കില്‍ രാഹുല്‍ ഇറ്റാലിയന്‍ കണ്ണട മാറ്റണം: അമിത്ഷാ

Published : 3rd October 2017 | Posted By: fsq

 

അഹ്മദാബാദ്: വികസനം കാണണമെങ്കില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇറ്റാലിയന്‍ കണ്ണട മാറ്റി പകരം ഗുജറാത്തി കണ്ണട ധരിക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. ഗുജറാത്ത് ഗൗരവ് യാത്രയുടെ രണ്ടാംഘട്ടം പോര്‍ബന്തറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നു വര്‍ഷം കേന്ദ്രത്തിലിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിന് എന്തു നല്‍കി എന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്. ഗുജറാത്തിനു മോദി എഐഐഎംഎസ് നല്‍കി, രാജ്‌കോട്ടില്‍ അന്താരാഷ്ട്ര വിമാനത്താവളം അനുവദിച്ചു, നര്‍മദയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ ഉയരം കൂട്ടി, ആറു ലക്ഷം പാവപ്പെട്ടവര്‍ക്ക് വീടു നല്‍കി. ഇക്കാര്യങ്ങളൊക്കെ നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുകയാണ്. എന്നാല്‍, രാഹുല്‍ ഗാന്ധിക്ക് ഇതൊന്നും കാണാന്‍ കഴിയില്ല. അദ്ദേഹത്തിന് ഇവിടത്തെ വികസനം കാണണമെങ്കില്‍ ഗുജറാത്തി കണ്ണട ധരിക്കണമെന്നും ഷാ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക