|    Aug 20 Sun, 2017 12:17 am
FLASH NEWS
Home   >  Kerala   >  

വികലാംഗനായ ഒരാളോടാണോ ഇത്രയും ഭീമമായ തുക ആവശ്യപ്പെട്ടതെന്ന് സുപ്രീംകോടതി

Published : 3rd August 2017 | Posted By: shins

ന്യൂഡല്‍ഹി: പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ കേരളത്തിലേക്ക് പോവാന്‍ അനുവദിക്കണമെന്ന കോടതി ഉത്തരവ് എങ്ങനെ നടപ്പിലാക്കാതിരിക്കാമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ശ്രമിച്ചതെന്ന് സുപ്രീംകോടതി. വികലാംഗനായ ഒരാളോടാണ് ഇത്രയും ഭീമമായ ഒരു തുക സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു. സുപ്രീംകോടതി ഉത്തരവിനെ വിലകുറച്ച് കാണരുതെന്നും കര്‍ണാടക സര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. കുറ്റം ആരോപിക്കപ്പെട്ട വ്യക്തി മാത്രമാണ് മഅ്ദനിയെന്നും കുറ്റവാളിയെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക