|    Oct 23 Mon, 2017 7:10 pm
FLASH NEWS

വികലമായ ഭരണവും ഇല്ലാത്ത ഗാന്ധിപ്രതിമയും:എല്‍ഡിഎഫ് പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് നടത്തി

Published : 2nd August 2017 | Posted By: fsq

 

താമരശ്ശേരി: ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെ വികലമായ ഭരണ നടപടികളില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫിന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ടൗണില്‍ നിര്‍മിക്കുന്ന ബസ് ബേ യുടെ മറവില്‍ അനധികൃത നിര്‍മാണം നടത്തുന്നുവെന്നും ഇല്ലാത്ത ഗാന്ധി പ്രതിമയുടെ പേരില്‍  അപവാദം പ്രചരിപ്പിക്കുന്നുവെന്നും ആരോപിച്ചായിരുന്നു മാര്‍ച്ച്. താമരശ്ശേരി ഗ്രാമപഞ്ചായത്ത് അഴിമതിക്കാരുടെ താവളമായി മാറിയതായി എല്‍ ഡി എഫ് ആരോപിച്ചു. താമരശ്ശേരി ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നിര്‍മിക്കുന്ന ബസ് ബേ യോട് ചേര്‍ന്ന് ചില കോണ്‍ഗ്രസ് നേതാക്കളുടെ താല്‍പര്യ പ്രകാരമാണ് സ്റ്റേജും സ്തൂപവും നിര്‍മിച്ചതെന്നും ഇതിന്ന് പഞ്ചായത്ത് പ്രസിഡന്റ് കൂട്ടുനിന്നുവെന്നും ആരോപിച്ചായിരുന്നു എല്‍ ഡി എഫ് താമരശ്ശേരി പഞ്ചായത്തോഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. ബസ് ബേ നിര്‍മാണത്തിന് മാത്രമാണ് പഞ്ചായത്ത് ഭരണ സമിതി താരുമാനമെടുത്തത്. ഇതിന്റെ മറവില്‍ സ്തൂപവും സ്റ്റേജും നിര്‍മിക്കുന്നത് ചിലരുടെ സാമ്പത്തിക നേട്ടത്തിനുവേണ്ടിയാണ്. ഗാന്ധി പ്രതിമ സ്ഥാപിക്കുന്നതിനോ ബസ് ബേ നിര്‍മിക്കുന്നതിനോ എല്‍ ഡി എഫ് എതിരല്ലെന്നും അഴിമതിക്ക് കൂട്ടുനില്‍ക്കില്ലെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത എല്‍ഡിഎഫ് മണ്ഡലം കണ്‍വീനര്‍ എ രാഘവന്‍ മാസ്റ്റര്‍ പറഞ്ഞു. പുതിയ ഭരണ സമിതി അഴിമതിയുടെ കൂടാരമായി മാറിയിരിക്കുകയാണ്. പ്രസിഡന്റിന്റെ ഓഫീസില്‍ നിത്യവും നടക്കുന്ന കോണ്‍ഗ്രസ് യോഗങ്ങള്‍ പഞ്ചായത്തിന്റെ ചെലവിലാണ് നടക്കുന്നത്.ഇല്ലാത്ത ഗാന്ധി പ്രതിമയുടെ പേരില്‍ ചില ഭരണ സമിതി അംഗങ്ങളും യു ഡി എഫും അപവാദ പ്രചരണം നടത്തുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള ബഹുജന പ്രക്ഷോഭത്തിന്റെ തുടക്കമാണ് പഞ്ചായത്തോഫീസ് മാര്‍ച്ചെന്നും എല്‍ ഡി എഫ് നേതാക്കള്‍ പറഞ്ഞു. വി കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. എ പി സജിത്ത്, വി കെ മുഹമ്മദ് കുട്ടിമോന്‍, കെ സദാനന്ദന്‍, എ പി മുസ്ഥഫ, പി ടി അഹമ്മദ്കുട്ടി ഹാജി, സി കെ വേണുഗോപാല്‍ സംസാരിച്ചു. പോസ്‌റ്റോഫീസ് പരിസരത്തുനിന്നും ആരംഭിച്ച മാര്‍ച്ചിന് സോമന്‍ പിലാത്തോട്ടം, കണ്ടിയില്‍ മുഹമ്ദ് ഹാജി, പി എം ജയേഷ്, കെ ടി ഹംസ നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക