|    May 28 Sun, 2017 2:21 pm
FLASH NEWS

വിഐപി ദര്‍ശനം:മുഖ്യമന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും രണ്ട്തട്ടില്‍

Published : 18th August 2016 | Posted By: mi.ptk

pinaray

പമ്പ: ശബരിമലയിലെ വിഐപി ക്യൂ സമ്പ്രദായം നിര്‍ത്തലാക്കുന്നകാര്യത്തില്‍ അധികൃതര്‍ ചര്‍ച്ചചെയ്യണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആവശ്യം നടപ്പിലാക്കാന്‍ സാധ്യമല്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമല ദിവസവും തുറക്കുന്ന കാര്യവും വിഐപി ദര്‍ശനം നിര്‍ത്തലാക്കുന്നകാര്യവും അധികൃതര്‍ ചര്‍ച്ചചെയ്യണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം. ഇത് രണ്ടും നടക്കില്ലെന്ന് പറഞ്ഞ പ്രസിഡന്റിന്റെ വാക്കുകകളില്‍ രാഷ്ട്രീയമുണ്ടെന്ന് തിരിച്ചടിച്ച മുഖ്യമന്ത്രി ദേവസ്വം പ്രസിഡന്റിന്റെ  താല്‍പര്യം മാത്രം നോക്കി മുന്നോട്ട് പോകാനാകില്ലെന്നും പറഞ്ഞു. മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമലയിലെ ഒരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പമ്പയില്‍ ചേര്‍ന്ന യോഗത്തിലാണ് പിണറായിയും പ്രയാറും തമ്മില്‍ വാക്ക്തര്‍ക്കമുണ്ടായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day