|    Jan 17 Tue, 2017 4:45 pm
FLASH NEWS

വിഎസ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി

Published : 6th May 2016 | Posted By: SMR

തിരുവനന്തപുരം: പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകത്തിന്റെ പേരില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളം മുഴുവന്‍ ജിഷയുടെ കുടുംബത്തിന്റെ ദു:ഖത്തിനൊപ്പം ചേരുമ്പോള്‍ ഇത്തരത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് ധാര്‍മികതയ്ക്കു ചേര്‍ന്നതാണോയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
വിഎസിനോട് സ്ഥലം എംഎല്‍എയെക്കുറിച്ചും വാര്‍ഡ് അംഗത്തെക്കുറിച്ചും ജിഷയുടെ അമ്മ രാജേശ്വരി അലമുറയിട്ടു പറഞ്ഞ പരാതികളെന്താണെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ നാം കേട്ടതാണ്. ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചശേഷം വിഎസ് ഫേസ്ബുക്കില്‍ കുറിച്ചത് താന്‍ വായിച്ചു. എന്തുകൊണ്ടായിരുന്നു വിഎസ് ആശ്വാസവാക്കുകള്‍ക്കായി ബുദ്ധിമുട്ടിയതെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയിലൂടെ നാമെല്ലാം കേട്ടതാണ്.
ഈ വീഡിയോയിലൂടെ ജനം മനസ്സിലാക്കിയ കാര്യങ്ങളായിരുന്നില്ലേ യഥാര്‍ഥത്തില്‍ വിഎസ് ജനങ്ങളോടു പറയേണ്ടിയിരുന്നത്. താല്‍ക്കാലിക രാഷ്ട്രീയ ലാഭത്തിനുവേണ്ടി സര്‍ക്കാരിനെ വിമര്‍ശിക്കാനാണ് വിഎസ് ആ സന്ദര്‍ഭം വിനിയോഗിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക