|    Jul 18 Wed, 2018 10:19 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

വിഎസ് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍

Published : 4th August 2016 | Posted By: SMR

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ചെയര്‍മാനായി ഭരണപരിഷ്‌കാര കമ്മീഷന്‍ രൂപീകരിച്ചു. മുന്‍ ചീഫ് സെക്രട്ടറിമാരായ സി പി നായര്‍, നീല ഗംഗാധരന്‍ എന്നിവരാണു മറ്റ് രണ്ടംഗങ്ങള്‍. ഇതില്‍ നീല ഗംഗാധരന്‍ സിപിഐ നോമിനിയാണ്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണു തീരുമാനം.
ഭരണനിര്‍വഹണത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് കമ്മീഷന്‍ രൂപീകരിച്ചതെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.  ചെയര്‍മാനായ വിഎസിന് കാബിനറ്റ് പദവിയും പേഴ്‌സനല്‍ സ്റ്റാഫ് അടക്കമുള്ള ആനുകൂല്യങ്ങളും ഉണ്ടാവും. അംഗങ്ങള്‍ക്ക് ചീഫ് സെക്രട്ടറി പദവിയും ലഭിക്കും.
കമ്മീഷന്‍ നേരിട്ട് മുഖ്യമന്ത്രിക്ക് റിപോര്‍ട്ട് ചെയ്യേണ്ടതില്ല. ഔദ്യോഗികവാഹനം, വസതി എന്നീ സൗകര്യങ്ങളും ഉണ്ടാവും. വിഎസിനെ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനാക്കുന്നതിനുള്ള തടസ്സമൊഴിവാക്കാന്‍ നിയമസഭ ഭേദഗതി ബില്ല് നേരത്തെ പാസാക്കിയിരുന്നു.
എന്നാല്‍, ഇതിനുശേഷവും അംഗങ്ങളെ തീരുമാനിക്കാന്‍ കഴിയാതിരുന്നതുമൂലം കമ്മീഷന്‍ രൂപീകരണം വൈകി. ഇതില്‍ വിഎസ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അതേസമയം, വിഎസിന് യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ സ്വകാര്യ ഹരജി നിലനില്‍ക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss