|    Mar 26 Sun, 2017 7:11 am
FLASH NEWS

വിഎസ് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍

Published : 3rd August 2016 | Posted By: mi.ptk

_vs-achuthanandan

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനെ ഭരണ പരിഷ്്കാരനായി കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് വിഎസിന് ക്യാബിനറ്റ് റാങ്കോടുകൂടിയുള്ള പദവി നല്‍കുന്നകാര്യത്തില്‍ തീരുമാനമായത്. മൂന്നംഗ കമ്മീഷന്‍ ചെയര്‍മാനായിരിക്കും വിഎസ്. മുന്‍ ചീഫ് സെക്രട്ടറിമാരായ നീല ഗംഗാധരന്‍, സിപി നായര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.വിഎസ് മുഖ്യമന്ത്രിയെ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല.
സംസ്ഥാനത്തെ നാലാമത്തെ ഭരണപരിഷ്‌കരണ കമ്മീഷനാണ് വിഎസിന്റെ നേതൃത്വത്തില്‍ നിലവില്‍ വരുന്നത്. സര്‍ക്കാരിന്റെ ഭരണം പരിശോധിക്കുക,ആവശ്യമായ തിരുത്തലുകള്‍ നടത്തുക,ശുപാര്‍ശകള്‍ നല്‍കുക എന്നിവയാണ് കമ്മീഷന്റെ ചുമതലകള്‍. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ വിഎസിന്റെ പദവി സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. വിഎസിനെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ പദവി നല്‍കുന്നതില്‍ പ്രതിപക്ഷം തുടക്കം മുതലേ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. വിഎസിന് ഇങ്ങനെ ഒരു പദവി നല്‍കുന്നത് സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത വരുത്തിവെയ്ക്കുമെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാകാനുള്ള യോഗ്യത വിഎസിനില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.

(Visited 142 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക