|    Jun 23 Sat, 2018 8:12 am
FLASH NEWS

വിഎസ് ഓട്ടോസ്റ്റാന്റിലെ പ്രശ്‌നം പരിഹരിച്ചു; സിഐടിയുവില്‍ ഉള്‍പോര് രൂക്ഷം

Published : 19th January 2017 | Posted By: fsq

 

നീലേശ്വരം: എന്നും വിവാദങ്ങള്‍ സൃഷ്ടിക്കുന്ന നീലേശ്വരത്തെ വി എസ് ഓട്ടോ സ്റ്റാന്റിലെ തര്‍ക്കം പോലിസിന്റെ സാനിധ്യത്തില്‍ പരിഹരിച്ചെങ്കിലും സിഐടിയുവിനകത്തെ ഉള്‍പ്പോര് രൂക്ഷമായിരിക്കുകയാണ്. റൊട്ടേഷന്‍ തര്‍ക്കം ക്രമസമാധാനത്തിന്റെ പേരില്‍ പരിഹരിച്ചുവെങ്കിലും സിഐടിയു ഔദ്യോഗിക പക്ഷവുമായി ഇടഞ്ഞ് നില്‍ക്കാന്‍ തന്നെയാണ് വി എസ് സ്റ്റാന്റിലെ സിഐടിയു പ്രവര്‍ത്തകരുടെ ഉറച്ച തീരുമാനം. ഇതിന്റെ മുന്നോടിയായി സിഐടിയു നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് ബഹിഷ്‌കരിച്ചുകൊണ്ടാണ് ഇന്നലെ വി എസ് സ്റ്റാന്റില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ സര്‍വീസ് നടത്തിയത്. കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്റെയും കണ്‍വീനറുടെയും പേര് പതിച്ച കാര്‍ഡ് തങ്ങള്‍ ഉപയോഗിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇതുവരെ സിഐടിയുവിന്റെ ചെങ്കൊടിമാത്രം പാറിയ വി എസ് ഓട്ടോ സ്റ്റാന്റില്‍ ഇനി ബിഎംഎസിന്റെയും ഐഎന്‍ടിയുസിയുടെയും കൊടിമരങ്ങള്‍ കൂടി ഉയരും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss