|    Feb 18 Sun, 2018 8:46 am
Home   >  Kerala   >  

വിഎസിന് താക്കീത്;ജയരാജനും ശ്രീമതിക്കുമെതിരെ നടപടിയില്ല

Published : 8th January 2017 | Posted By: mi.ptk

vs

തിരുവനന്തപുരം:പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് വിഎസ് അച്യുതാനന്ദനെതിരായ നടപടി താക്കീതില്‍ ഒതുങ്ങി. ഇന്ന് തിരുവനന്തപുരത്ത് സമാപിച്ച കേന്ദ്രകമ്മിറ്റി യോഗത്തിലാണ് തീരുമാനം. ബന്ധുനിയമന വിവാദത്തില്‍പെട്ട ഇപി ജയരാജനും പികെ ശ്രീമതിക്കുമെതിരായി നടപടി വേണ്ടെന്നും കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. അന്വേഷണത്തെ ബാധിക്കുമെന്നതിനാലാണ് ഇവര്‍ക്കെതിരായ നടപടി ഒഴിവാക്കിയത്. എന്നാല്‍ ഇരുവരുടെയും നടപടി പാര്‍ട്ടി രീതിക്ക് യോജിച്ചതല്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.
ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ വിഎസിന്റെ നടപടി അച്ചടക്കലംഘനമാണെന്ന് പിബി നേരത്തെ വിലയിരുത്തിയിരുന്നു.വിഎസ് അച്ചടക്കലംഘനം നടത്തിയെന്ന പിബി കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേലാണ് വിഎസിനെ താക്കീത് ചെയ്യാന്‍ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചത്.പാര്‍ട്ടി ശിക്ഷാ നടപടികളില്‍ ഏറ്റവും കുറഞ്ഞ ശിക്ഷയാണ് താക്കീത്.
എന്നാല്‍ വിഎസിനെ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഉള്‍പ്പെടുത്തില്ല. പകരം സംസ്ഥാന സമിതിയില്‍ ക്ഷണിതാവായി തുടരാന്‍ അനുവാദം നല്‍കി. സമിതി യോഗത്തില്‍ പങ്കെടുക്കാനും പ്രസംഗിക്കാനുമുള്ള അവസരം വിഎസിന് നല്‍കാനും തീരുമാനമായി.സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ഇന്ന് രാവിലെ സീതാറാം യെച്ചൂരിയെ കണ്ട് വിഎസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രായാധിക്യവും പാര്‍ട്ടിചട്ടങ്ങളും കാരണം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് അദ്ദേഹത്തെ അറിയിക്കും.
കേന്ദ്രകമ്മിറ്റിയില്‍ തൃപ്തികരവും ന്യായവുമായ തീരുമാനങ്ങളാണ് ഉണ്ടായതെന്ന് വിഎസ് പ്രതികരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss