|    Jan 20 Fri, 2017 7:39 pm
FLASH NEWS

വിഎസിന് കാബിനറ്റ് പദവി: ഇരട്ടപ്പദവി നിയമം ഭേദഗതി ചെയ്യും

Published : 4th July 2016 | Posted By: mi.ptk

vs-at-home

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനു കാബിനറ്റ് പദവി നല്‍കുന്നതിനായി ഇരട്ടപ്പദവി നിയമം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തു. കാബിനറ്റ് റാങ്കോടെ വിഎസ് അച്യുതാനന്ദന് ഭരണപരിഷ്‌കാരകമ്മീഷന്‍ ചെയര്‍മാനാക്കുമ്പോള്‍ ഇരട്ടപ്പദവി നിയമം പ്രശ്‌നമാകുന്നത്്് ഒഴിവാക്കാന്‍ 1951ലെ നിയമം ഭേദഗതിചെയ്യാനുള്ള ബില്‍ ഈ സമ്മേളനത്തില്‍ കൊണ്ടുവരുവാനും തീരുമാനമായി.
വിഎസിന്റെ പദവി സംബന്ധിച്ചും ഭരണപരിഷ്‌കാര കമ്മീഷന്റെ ഘടന സംബന്ധിച്ചും ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ് നല്‍കിയ റിപോര്‍ട്ട് മന്ത്രിസഭായോഗം അംഗീകരിച്ചു. എംഎല്‍എ ആയിരിക്കെ ഭരണപരിഷ്‌കാരസമിതി അധ്യക്ഷനെന്ന നിലയില്‍ ശമ്പളവും മറ്റാനുകൂല്യങ്ങളും കൈപ്പറ്റുന്നതിനും പേഴ്‌സനല്‍ സ്റ്റാഫിന്റെ നിയമനം നടത്താനും കേരള റിമൂവല്‍ ഓഫ് ഡിസ്‌ക്വാളിഫിക്കേഷന്‍ ആക്ട് 1951 അനുസരിച്ച് തടസ്സമുണ്ട്. ഇതൊഴിവാക്കാനാണ് നിയമഭേദഗതി വേണ്ടിവരുന്നത്. അതേസമയം ഈ നീക്കത്തെ നിയമസഭയില്‍ ശക്തമായി എതിര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 165 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക