|    Mar 24 Fri, 2017 5:39 pm
FLASH NEWS

വിഎസിന് കവഡിയാര്‍ ഹൗസ് നല്‍കാന്‍ തീരുമാനം

Published : 7th September 2016 | Posted By: G.A.G

തിരുവനന്തപുരം: ഭരണപരിഷ്‌കാരക്കമ്മീഷന്‍ ചെയര്‍മാന്റെ ഔദ്യോഗിക വസതിയായി കവഡിയാര്‍ ഹൗസ് വിഎസ് അച്യുതാനന്ദന് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. അതേസമയം കമ്മീഷന്റെ ഓഫീസ് സംബന്ധിച്ച തീരുമാനങ്ങളില്‍ മാറ്റമില്ല.
ഭരണപരിഷ്‌കാര കമ്മീഷന്‍ രൂപീകരിക്കുമ്പോള്‍ ഉറപ്പുനല്‍കിയ കാര്യങ്ങള്‍ പാലിക്കാത്തതില്‍

അതൃപ്തി അറിയിച്ച് ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കിയിരുന്നു.
സെക്രട്ടേറിയറ്റിലോ സെക്രട്ടേറിയറ്റ് അനക്‌സിലോ കമ്മീഷന് ഓഫിസ് അനുവദിക്കണമെന്നും കവടിയാര്‍ ഹൗസ് ഔദ്യോഗികവസതിയായി നല്‍കണമെന്നും വിഎസ് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് കവഡിയാര്‍ ഹൗസ് വിഎസിന് അനുവദിക്കാന്‍ തീരുമാനമായത്്. ഭരണപരിഷ്‌കാര കമ്മീഷന്‍ രൂപീകരണം യാഥാര്‍ഥ്യമായെങ്കിലും ഓഫിസിനെയും ഔദ്യോഗികവസതിയെയുംചൊല്ലി ഉടലെടുത്തിരിക്കുന്ന വിവാദം സര്‍ക്കാരിന് വീണ്ടും തലവേദനയായ സാഹചരത്തിലാണ് പുതിയ തീരുമാനം. കമ്മീഷന്‍ രൂപീകരണ തീരുമാനം വന്നശേഷം സംസാരിച്ചപ്പോള്‍ സെക്രട്ടേറിയറ്റിലോ അനക്‌സിലോ ഓഫിസാവണമെന്ന് വിഎസ് ആവശ്യപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറി ഇക്കാര്യം സമ്മതിച്ചതായും വിഎസ് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനു കടകവിരുദ്ധമായി ഐഎംജിയിലാണ് ഓഫിസെന്ന തീരുമാനമാണ് സര്‍ക്കാര്‍ എടുത്തിരുന്നത്്. ഇത് കമ്മീഷനോടുള്ള അവഹേളനവും അനാദരവുമാണെന്നും അതില്‍ അതൃപ്തിയുണ്ടെന്നും വിഎസ് ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു.
ഭരണപരിഷ്‌കാര കമ്മീഷന്റെ നിയമനവും സ്റ്റാഫുകളെ നിശ്ചയിക്കലുള്‍പ്പെടെയുള്ള കാര്യങ്ങളും ഇതുവരെ ചര്‍ച്ചചെയ്യാത്തതും വിഎസിനെ പ്രകോപിപ്പിക്കുകയുണ്ടായി്. മന്ത്രിമാര്‍ക്ക് 25 പേരെ പേഴ്‌സനല്‍ സ്റ്റാഫില്‍ നിയോഗിക്കാമെങ്കിലും കാബിനറ്റ് പദവിയുള്ള വിഎസിന് 15 പേരെയാണു നിശ്ചയിച്ചത്. മുഖ്യമന്ത്രിയായിരുന്ന കാലത്തെ തന്റെ വിശ്വസ്തരായ സ്റ്റാഫുകളെ പുറത്തുനിര്‍ത്താനുള്ള നീക്കം അനുവദിക്കാനാവില്ലെന്നാണ് വിഎസിന്റെ നിലപാട്.
കമ്മീഷന്‍ നിയമന നടപടികള്‍ നീളുന്നതിനെതിരേ വിഎസ് തന്റെ അതൃപ്തി കഴിഞ്ഞദിവസം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. കമ്മീഷന്‍ അധ്യക്ഷനായി എപ്പോള്‍ ചുമതലയേല്‍ക്കുമെന്ന ചോദ്യത്തോട് പ്രകോപനപരമായി പ്രതികരിച്ച വിഎസ്, അത് പ്രഖ്യാപിച്ചവര്‍തന്നെ പറയട്ടെയെന്നായിരുന്നു വിഎസിന്റെ മറുപടി. ഇതിനു പിന്നാലെയാണ് കമ്മീഷനോടു സര്‍ക്കാര്‍ കാട്ടുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കിയത്.
ente-rogi

o-abdulla-short-card

rss-short-ad

 

(Visited 126 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക