|    Jan 23 Mon, 2017 6:28 pm
FLASH NEWS

വിഎസിന്റെ കാബിനറ്റ് പദവി; അയോഗ്യത ഭേദഗതി ബില്ല് പാസാക്കി

Published : 20th July 2016 | Posted By: mi.ptk

vs-achuthanandan

തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവ് വി എസ് അച്യുതാനന്ദനു ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷസ്ഥാനം നല്‍കാന്‍ കൊണ്ടുവന്ന ഇരട്ടപ്പദവി അയോഗ്യത നീക്കംചെയ്യല്‍ ബില്ല് നിയമസഭ പാസാക്കി. ഈ രക്തത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്നും പാസാക്കുന്നത് വിഎസ് ബില്ലാണെന്നും പറഞ്ഞ് പ്രതിപക്ഷം സഭവിട്ടിറങ്ങി. ഇതോടെയാണ് 1951ലെ നിയമസഭാ അയോഗ്യത നീക്കംചെയ്യല്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്ന ബില്ല് മുന്‍കാല പ്രബല്യത്തോടെ സര്‍ക്കാര്‍ പാസാക്കിയത്. സിപിഎമ്മിലെ ആഭ്യന്തര കലാപം ഒഴിവാക്കാനാണ് ബില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. വിഎസിന് മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്താണ് എല്‍ഡിഎഫ് വോട്ട് നേടിയത്. എന്നാല്‍, ഭരണപരിഷ്‌കാര കമ്മീഷന്‍ പദവി നല്‍കി സാന്ത്വനപ്പെടുത്തി അദ്ദേഹത്തെ മൂലക്കിരുത്താനാണു ശ്രമം. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിക്കു മുകളില്‍ കാര്‍മേഘം മൂടിയിരിക്കുകയാണെന്നു പറയുന്ന സര്‍ക്കാര്‍, പണം ദുര്‍വിനിയോഗം ചെയ്ത് ഒരു കമ്മീഷനെയും അതിനാവശ്യമായ സൗകര്യങ്ങളും സൃഷ്ടിക്കാനുള്ള നീക്കത്തില്‍ നിന്നു പിന്‍മാറണം. പി സി ജോര്‍ജിന് ചീഫ്‌വിപ്പ് പദവി നല്‍കുന്നതിനു കഴിഞ്ഞ സര്‍ക്കാര്‍ നിയമഭേദഗതി ബില്ല് അവതരിപ്പിച്ചപ്പോള്‍ വിവാദമാക്കിയവരാണു പ്രതിപക്ഷം. ജോര്‍ജ് രാജിവച്ച് ജനവിധി തേടണമെന്നാണ് അന്ന് വിഎസ് ആവശ്യപ്പെട്ടത്. ഇതു മറന്നിട്ടില്ലെങ്കില്‍ അച്യുതാനന്ദന്‍ രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കമ്മ്യൂണിസ്റ്റാവുക എന്നതാണു വലിയ കാര്യമെന്നും മുഖ്യമന്ത്രിയോ മന്ത്രിയോ പ്രതിപക്ഷനേതാവോ ആവുന്നതല്ലെന്നും എസ് ശര്‍മ പറഞ്ഞു. പണം ധൂര്‍ത്തടിച്ച് അധികാരം നഷ്ടപ്പെട്ടവരാണു ഭരണപരിഷ്‌കാര കമ്മീഷന്‍ സ്ഥാപിക്കാനുള്ള ചെലവിനെക്കുറിച്ച് പരിതപിക്കുന്നതെന്ന് മന്ത്രി എ കെ ബാലന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ സര്‍ക്കാര്‍  ചീഫ്‌വിപ്പ് അടക്കം 22 കാബിനറ്റ് പദവികള്‍ക്കായി 40 കോടിയാണ് അധികമായി ചെലവഴിച്ചത്. എന്നാല്‍ എല്‍ഡിഎഫ് മന്ത്രിമാരുടെ എണ്ണം 19 ആക്കി ചുരുക്കി. ഒരു മന്ത്രിക്ക് 32 പേഴ്‌സനല്‍ സ്റ്റാഫ് ഉണ്ടായിരുന്നത് 25 ആക്കിയെന്നും മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷം ഇറങ്ങിപ്പോയതോടെ സ്പീക്കര്‍ വോട്ടെടുപ്പ് നടപടികള്‍ ആരംഭിക്കുകയും ഭരണപക്ഷത്തിന്റെ  വോട്ടോടെ ബില്ല് പാസാവുകയുമായിരുന്നു. ഇതോടെ ഭരണപരിഷ്‌കാര കമ്മീഷന്‍ സ്ഥാനം ഏറ്റെടുക്കുന്നതില്‍ വിഎസിന് മുന്നിലുള്ള തടസ്സങ്ങള്‍ പരിഹരിക്കപ്പെട്ടിടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 102 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക