|    Mar 24 Fri, 2017 1:49 pm
FLASH NEWS

വിഎസിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Published : 26th April 2016 | Posted By: SMR

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ കേരള കൗമുദി പത്രത്തിലും മറ്റു മാധ്യമങ്ങളിലൂടെയും നടത്തിയ ആരോപണം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനും മീഡിയ മോണിറ്ററിങ് കമ്മിറ്റിക്കും പരാതി. വഞ്ചിയൂര്‍ കോടതിയിലെ അഡ്വ. വി അശോകാണ് പരാതിക്കാരന്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 31 അഴിമതിക്കേസുകളെ നേരിടുകയാണെന്നും മന്ത്രിസഭാംഗങ്ങള്‍ മൊത്തം 136 കേസുകളെ നേരിടുന്നു എന്നുമുള്ള പ്രതിപക്ഷനേതാവിന്റെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. ഐപിസി സെക്ഷന്‍ 188, 171 ജി എന്നിവ പ്രകാരം പ്രതിപക്ഷ നേതാവിനെതിരേ അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് ആവശ്യം.

(Visited 36 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക