|    Jul 26 Wed, 2017 12:29 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിഎച്ച്എസ്ഇ മൂല്യനിര്‍ണയ ക്യാംപുകള്‍ ഇന്നുമുതല്‍

Published : 5th April 2016 | Posted By: SMR

തിരുവനന്തപുരം: വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാംപുകള്‍ സംസ്ഥാനത്തെ എട്ട് കേന്ദ്രങ്ങളില്‍ ഇന്ന് മുതല്‍ ആരംഭിക്കും.
എല്ലാ മേഖലാ അസിസ്റ്റന്റ് ഡയറക്ടര്‍മാരും അതത് മേഖലകളിലുള്ള എല്ലാ അധ്യാപകരുടെയും സേവനം മൂല്യനിര്‍ണയ ക്യാംപുകളില്‍ വിനിയോഗിക്കുകയും അതിനാവശ്യമായ നിര്‍ദേശങ്ങളും ഉത്തരവും മേഖലാ ഓഫിസില്‍നിന്ന് നല്‍കേണ്ടതാണ്.
മതിയായ കാരണങ്ങളാല്‍ ക്യാംപുകളില്‍ ഹാജരാവാത്ത അധ്യാപകരുടെ മേല്‍ കര്‍ശന അച്ചടക്കനടപടികള്‍ സ്വീകരിക്കും. ഹാജരാവാത്ത അധ്യാപകരുടെ വിവരം പരീക്ഷാ ഓഫിസില്‍ അറിയിക്കണം. തിരുവനന്തപുരം ജില്ലയിലെ അധ്യാപകര്‍ തിരുവനന്തപുരം മണക്കാട് ഗവണ്‍മെന്റ് ഗേള്‍സ് വിഎച്ച്എസ്ഇ സ്‌കൂളില്‍ നടക്കുന്ന മൂല്യനിര്‍ണയ ക്യാംപിലും കൊല്ലം ജില്ലയിലെ അധ്യാപകര്‍ കൊല്ലം ഉളിയകോവില്‍ ടികെഡിഎം ഗവ. വിഎച്ച്എസ് സ്‌കൂളില്‍ നടത്തുന്ന മൂല്യനിര്‍ണയ ക്യാംപുകളിലും മറ്റു ജില്ലകളിലെ അധ്യാപകര്‍ അവരവരുടെ മേഖലാപരിധിയില്‍ വരുന്ന മൂല്യനിര്‍ണയ ക്യാംപുകളില്‍ റിപോര്‍ട്ട് ചെയ്യേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക