|    Jun 25 Sun, 2017 4:04 am
FLASH NEWS
Home   >  Todays Paper  >  page 10  >  

വിഎച്ച്എസ്ഇക്ക് എന്‍എസ്എസ് ദേശീയ അവാര്‍ഡ് സമ്മാനിച്ചു

Published : 21st November 2016 | Posted By: SMR

തിരുവനന്തപുരം: രാജ്യത്തെ 2016ലെ ഏറ്റവും മികച്ച ഡയറക്ടറേറ്റിനുളള ഇന്ദിരാ ഗാന്ധി എന്‍എസ്എസ് ദേശീയ അവാര്‍ഡ് വിഎച്ച്എസ് ഇ ഡയറക്ടര്‍ കെപി നൗഫല്‍, മികച്ച പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ഇ ഫാസില്‍ എന്നിവര്‍ ചേര്‍ന്നു രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതിയില്‍ നിന്നും പുരസ്‌കാരം സ്വീകരിച്ചു.
അബ്ദുള്‍ കലാമിന്റെ സ്മരണയ്ക്കായി 1000 അഗ്നിച്ചിറകുകള്‍ എന്ന പേരില്‍ രാമേശ്വരം മുതല്‍ രാഷ്ട്രപതി ഭവന്‍ വരെ നടത്തിയ ഗാര്‍ഹിക ഗ്രന്ഥശാല നിര്‍മാണ കാംപയിനിലൂടെ വിദ്യാര്‍ഥികളുടെ വീടുകളില്‍ പുതിയതായി സ്ഥാപിച്ച 1267 ഗ്രന്ഥശാലകളാണ് വിഎച്ച്എസ്ഇ എന്‍എസ്എസിനെ ഈ നേട്ടത്തിനു അര്‍ഹത നേടികൊടുത്തത്.
ഗ്രസ്ഥശാലാ നിര്‍മാണം കൂടാതെ നിര്‍ധന വിദ്യാര്‍ഥികള്‍ക്കു പാര്‍പ്പിടം നിര്‍മിച്ചു നല്‍കുന്ന സഹപാഠിക്കൊരു വീട്, സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ ശൗചാലയങ്ങള്‍ തുടങ്ങി വിഎച്ച്എസ് ഇഎന്‍എസ്എസ് നടത്തിയ മികവുറ്റ സാമുഹ്യ പ്രവര്‍ത്തനങ്ങളുമാണ് അവാര്‍ഡിന് അര്‍ഹത നേടിക്കൊടുത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക