|    Nov 15 Thu, 2018 5:51 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

വിഎം. സതീഷ് എഡിറ്റ് ചെയ്യാത്ത ജീവിതം പ്രകാശനം ചെയ്തു

Published : 3rd November 2018 | Posted By: ke

ഷാര്‍ജ: നിര്‍്ഭയത്തോടെ മാധ്യമ പ്രവര്‍ത്തനം നടത്താനുള്ള ആര്‍ജവം കാണിച്ച വി.എം.സതീഷ് അഭിപ്രായം വെട്ടിത്തുറന്നു പറയാനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തിയിരുന്നില്ലെന്നു നടനും സംവിധായകനുമായ ജോയ് മാത്യു പറഞ്ഞു. ഒരു പുസ്തകത്തില്‍ ഒതുക്കാനുള്ള ജീവിതമല്ല സതീഷിന്റേത്. സാധാരണക്കാര്‍ക്കും തൊഴിലാഴികള്‍ക്കും വേണ്ടി സതീഷ് മാധ്യമപ്രവര്‍ത്തനം നടത്തി. അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ വി.എം.സതീഷിനെക്കുറിച്ച് അക്ഷരക്കൂട്ടം വാട്‌സ് ആപ്പ് കൂട്ടായ്മ പുറത്തിറക്കിയ വി.എം.സതീഷ്എഡിറ്റ് ചെയ്യാത്ത ജീവിതം എന്ന പുസ്തകം പ്രകാശനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സതീഷിന്റെ ഭാര്യ മായാ സതീഷ്, മക്കള്‍, വനിതാ വിനോദ്, ശിവപ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss