|    Sep 26 Tue, 2017 5:52 am
FLASH NEWS

വിഇഒമാരുടെ കുറവ്; ബിപിഎല്‍ സര്‍ട്ടിഫിക്കറ്റിനായി ഗുണഭോക്താക്കളുടെ നെട്ടോട്ടം

Published : 28th October 2016 | Posted By: SMR

മാനന്തവാടി: താലൂക്കില്‍ ഒഴിഞ്ഞുകിടക്കുന്ന വില്ലേജ് എക്‌സറ്റന്‍ഷന്‍ ഓഫിസര്‍മാരുടെ ഒഴിവ് നികത്താത്തതിനാല്‍ റേഷന്‍കാര്‍ഡ് മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള സര്‍ട്ടിഫിക്കറ്റിനായി ഗുണഭോക്താക്കളുടെ നെട്ടോട്ടം. താലൂക്കില്‍ നഗരസഭയും ആറു പഞ്ചായത്തുകളുമാണുള്ളത്. ഒരു വില്ലേജില്‍ ഒരു വിഇഒ എന്ന കണക്കില്‍ 14 പേരാണ് വേണ്ടത്. നിലവില്‍ എട്ടുപേര്‍ മാത്രമാണുള്ളത്. ഇതില്‍ രണ്ടുപേര്‍ ഏതുനിമിഷവും പോവാനുള്ള ഓര്‍ഡര്‍ പ്രതീക്ഷിച്ചു കഴിയുകയാണ്. തവിഞ്ഞാലില്‍ മാത്രമാണ് രണ്ടുപേരുള്ളത്. ബാക്കിയുള്ള വില്ലേജുകളില്‍ അഡീഷനല്‍ ചാര്‍ജ് നല്‍കിയിരിക്കുകയാണ്. ആറുമാസത്തിലധികമായി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു. ബിപിഎല്‍ സര്‍ട്ടിഫിക്കറ്റിനായി ആളുകള്‍ രാവിലെ മുതല്‍ ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് ഓഫിസുകള്‍ക്ക് മുന്നില്‍ കാത്തുനില്‍ക്കുന്നു. ജോലിഭാരം മൂലം പല ലേഡി വിഇഒമാരും അവധിയെടുക്കാനുള്ള ശ്രമത്തിലാണ്. ബ്ലോക്ക് പഞ്ചായത്തിലെ മറ്റ് ജീവനക്കാര്‍ തങ്ങളുടെ ജോലികള്‍ മാറ്റിവച്ച് വിഇഒമാരെ സഹായിക്കാന്‍ തയ്യാറായതിനാലാണ് കുറച്ചുപേര്‍ക്കെങ്കിലും സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയുന്നത്. സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള തിയ്യതി നീട്ടിയത് വിഇഒമാര്‍ക്കും ഗുണഭോക്താക്കള്‍ക്കും ഒരുപോലെ ആശ്വാസമായിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക