|    Jan 18 Thu, 2018 11:36 pm
FLASH NEWS
Home   >  News now   >  

വിംബിള്‍ഡണ്‍: ചരിത്രം കുറിച്ച് റോജര്‍ ഫെഡറര്‍ക്ക് കിരീടം

Published : 16th July 2017 | Posted By: ev sports


ലണ്ടന്‍: പ്രായം മികവിന് മുന്നില്‍ വഴിമാറുമെന്ന് പുല്‍കോര്‍ട്ടില്‍ കളിമികവുകൊണ്ട് തെളിയിച്ച് റോഡര്‍ ഫെഡറര്‍ വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ പുരുഷ സിംഗിള്‍സില്‍ കിരീടം ചൂടി. ഫൈനലില്‍ ക്രൊയേഷ്യയുടെ മരിയന്‍ സിലിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മുട്ടുകുത്തിച്ചാണ് 35കാരനായ ഫെഡറര്‍ തന്റെ എട്ടാം വിംബിള്‍ഡണ്‍ കിരീടത്തില്‍ മുത്തമിട്ടത്. 6-3, 6-1, 6-4 എന്ന സ്‌കോറിന് അനായാസ വിജയം നേടിയ ഫെഡറര്‍ വിംബിള്‍ഡണ്‍ സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന ബഹുതമിയും സ്വന്തമാക്കി.
2003, 2004, 2005, 2006, 2007, 2009,2012 എന്നീ വര്‍ഷങ്ങളിലും വിംബിള്‍ഡണ്‍ കിരീടം ഫെഡറര്‍ക്കൊപ്പമായിരുന്നു. 2014ന് ശേഷം ഒരു ഗ്രാന്റ്്സ്ലാം ഫൈനലിനും തോല്‍വി വഴങ്ങാത്ത താരമെന്ന റെക്കോഡും ഫെഡറര്‍ സ്വന്തം പേരിനൊപ്പം ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day