|    Jan 19 Thu, 2017 1:53 am
FLASH NEWS

വിംബിള്‍ഡണ്‍: 22ാം ഗ്രാന്റ്സ്ലാം; സെറീന സ്‌റ്റെഫിക്കൊപ്പം

Published : 10th July 2016 | Posted By: SMR

Copy-of-b_williams_080716_1

ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാവിഭാഗം സിംഗിള്‍സ് കലാശപ്പോരാട്ടത്തില്‍ അമേരിക്കയുടെ സെറീന വില്ല്യംസിന് ജയം. ജര്‍മനിയുടെ അഞ്ചലിക് കെര്‍ബറിനെയാണ് സെറീന നേരിട്ടുള്ള രണ്ട് സെറ്റുകളില്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 7-5, 6-3.
ഇതോടെ 22 ഗ്രാന്റ് സ്ലാം കിരീടവുമായി സെറീന ജര്‍മനിയുടെ മുന്‍ വനിതാ ഇതിഹാസ താരം സ്റ്റെഫി ഗ്രാഫിന്റെ റെക്കോഡിനൊപ്പമെത്തി. വിംബിള്‍ഡണിസിംഗിള്‍സിലെ സെറീനയുടെ 7ാമത് കിരീടം കൂടിയാണിത്.
സെറീന കെര്‍ബര്‍ എന്നീ താരങ്ങളുടെ തുടര്‍ച്ചയായ രണ്ടാം ഗ്രാന്റ്സ്ലാം ഫൈനല്‍ ഏറ്റുമുട്ടലായിരുന്നു ഇന്നലത്തെത്. കഴിഞ്ഞ ആസ്‌ത്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ കെര്‍ബര്‍ സെറീനയെ അട്ടിമറിച്ചിരുന്നു. ഈ വര്‍ഷത്തെ ആസ്‌ത്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍ എന്നിവയിലെ ഫൈനലുകളില്‍ താല്‍വിയറിഞ്ഞ സെറീന വില്ല്യംസ് എന്ന 34കാരിയുടെ തിരിച്ചു വരവാണ് ഇത്തവണത്തെ വിജയം.
കളിയിലെ ആദ്യ സെറ്റില്‍ സെറീനക്ക് കെര്‍ബര്‍ കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു. എന്നാല്‍ രണ്ടാം സെറ്റ് തികച്ചും ആധികാരികമായാണ് സെറീന സ്വന്തമാക്കിയത്.
അതേസമയം, പുരുഷ സിംഗിള്‍സ് ഫൈനലില്‍ ബ്രിട്ടീഷ് സൂപ്പര്‍ താരം ആന്‍ഡി മുറേ ഇന്നു കാനഡയുടെ മിലോസ് റവോനിക്കുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം വൈകീട്ട് 6.30നാണ് മല്‍സരം ആരംഭിക്കുന്നത്.
തികച്ചും ഏകപക്ഷീയമായ രണ്ടാം സെമിയില്‍ 10ാം സീഡായ ചെക് റിപബ്ലിക് താരം തോമസ് ബെര്‍ഡിച്ചിനെ മുറേ നിഷ്പ്രഭനാക്കുകയായിരുന്നു.
രണ്ടു ഗ്രാന്റ്സ്ലാമുകള്‍ സ്വന്തമാക്കിയ മുറേ ഇന്ന് മൂന്നാം കിരീടം നേടാനുള്ള ഒരുക്കത്തിലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 65 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക