|    Jun 22 Fri, 2018 1:44 am
FLASH NEWS
Home   >  Todays Paper  >  page 11  >  

വിംബിള്‍ഡണ്‍: ഫെഡറര്‍-റവോനിക്; മുറേ-ബെര്‍ഡിച്ച് സെമി

Published : 8th July 2016 | Posted By: SMR

Federer,-a-seven-time-winne

ലണ്ടന്‍: വനിതാ വിഭാഗത്തിലെ നിലവിലെ ചാംപ്യനും അമേരിക്കയുടെ ലോക ഒന്നാംനമ്പര്‍ താരവുമായ സെറീന വില്യംസ് വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. ഇന്നലെ നടന്ന ആദ്യ സെമിയി ല്‍ റഷ്യയുടെ യെലേന വെസ്‌നിനയെയാണ് സെറീന നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ചത്. സ്‌കോര്‍: 6-2, 6-0.
അതേസമയം, പുരുഷ സിംഗിള്‍സ് സെമി ഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയായി. ഏഴു തവണ ചാംപ്യനായ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഇതിഹാസതാരം റോജര്‍ ഫെഡററും കാനഡയുടെ മിലോസ് റവോനിക്കും തമ്മിലാണ് ആദ്യ സെമി. രണ്ടാം സെമിയില്‍ ആതിഥേയതാരമായ ആ ന്‍ഡി മുറേ ചെക് റിപബ്ലിക്കില്‍ നിന്നുള്ള തോമസ് ബെര്‍ഡിച്ചുമായി ഏറ്റുമുട്ടും.
പുറത്താവലിന്റെ വക്കില്‍ നിന്ന് അവിസ്മരണീയ തിരിച്ചുവരവ് നടത്തിയാണ് ഫെഡററുടെ സെമി പ്രവേശനം. അഞ്ചു സെറ്റുകള്‍ നീണ്ട ത്രില്ലറില്‍ ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിനെ സ്വിസ് മാസ്റ്റര്‍ മറികടക്കുകയായിരുന്നു. ആദ്യ രണ്ടു സെറ്റുക ളും കൈവിട്ട ശേഷമാണ് ഫെഡറര്‍ തിരിച്ചടിച്ചത്. സ്‌കോര്‍: 6-7, 4-6, 6-3, 7-6, 6-3.
ഈ വിജയത്തോടെ ഗ്രാന്റ്സ്ലാമില്‍ ഏറ്റവുമധികം ജയങ്ങളെന്ന റെക്കോഡും അദ്ദേഹം തന്റെ പേരിലാക്കി. 34കാരനായ ഫെഡററുടെ 307ാം ഗ്രാന്റ്സ്ലാം വിജയമായിരുന്നു ഇത്.
സിലിച്ചിനെതിരേ മൂന്നു മാച്ച് പോയിന്റുകള്‍ സേവ് ചെയ്താണ് ഫെഡറര്‍ ജയത്തിലേക്കു പിടിച്ചുകയറിയത്. ഈ ജയം തനിക്ക് ആറെ ആഹ്ലാദം നല്‍കുന്നുവെന്ന് മല്‍സരശേഷം താരം പ്രതികരിച്ചു.
സിലിച്ച് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മൂന്ന്, നാലു സെറ്റുകളില്‍ നിന്ന് അദ്ദേഹം എന്നെ ശരിക്കും വിഷമിപ്പിച്ചു. എന്നാല്‍ വെല്ലുവിളികളെല്ലാം അതിജീവിച്ച് നേടിയ ഈ ജയം എന്റെ ആഹ്ലാദം വര്‍ധിപ്പിക്കുന്നു- ഫെഡറര്‍ കൂട്ടിച്ചേര്‍ത്തു.
2012ലാണ് ഫെഡറര്‍ അവസാനമായി വിംബിള്‍ഡണില്‍ മുത്തമിട്ടത്. 17 ഗ്രാന്റ്സ്ലാമുകള്‍ ഇതിനകം സ്വിസ് സൂപ്പര്‍ താരം തന്റെ ഷെല്‍ഫിലെത്തിച്ചിട്ടുണ്ട്.
അതേസമയം, നിലവിലെ ചാംപ്യനും ലോക ഒന്നാംനമ്പറു മായ സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ജോകോവിച്ചിനെ അട്ടിമറിച്ചെത്തിയ അമേരിക്കയുടെ സാം ക്യുറേയെയാണ് ക്വാര്‍ട്ടറില്‍ റവോനിക് കീഴടക്കിയത്. 6-4, 7-5, 5-7, 6-4 എന്ന സ്‌കോറിനാണ് റവോനിക്കിന്റെ ജയം.
മുറേ ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോങയെ അഞ്ചു സെറ്റുകള്‍ക്കൊടുവിലാണ് മുട്ടുകുത്തിച്ചത്. സ്‌കോര്‍ 7-6, 6-1, 3-6, 4-6, 6-1. ബെര്‍ഡിച്ച് മറ്റൊരു ഫ്രഞ്ച് താരമായ ലൂക്കാസ് പൗളി യെ 7-6, 6-3, 6-2നു തുരത്തുകയായിരുന്നു.
വനിതാ ഡബിള്‍സില്‍ നിലവിലെ ചാംപ്യന്‍മാരും ടോപ്‌സീഡുകളുമായ ഇന്ത്യയുടെ സാനിയാ മിര്‍സ-സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യം ക്വാര്‍ട്ടറില്‍ തോറ്റു പുറത്തായി. ഹംഗറിയുടെ ടിമിയ ബാബോസ്-കസാഖിസ്താന്റെ യരോസ്ലവ ഷ്വഡോവ സഖ്യമാണ് ഇന്തോ- സ്വിസ് ജോടിയെ 2-6, 4-6നു വീഴ്ത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss